മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപം സ്വര്‍ണക്കടത്ത് സംഘത്തിന്‍റെ കാര്‍ പരിശോധിക്കുന്നതിനിടെ രണ്ട് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്. രാവിലെ 11 മണിയോടെയായിരുന്നു സംഭവം. വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങിയ കാര്‍ പരിശോധനയ്‌ക്കായി നിര്‍ത്തി ഐഡി കാര്‍ഡ് ചോദിക്കുന്ന സമയത്ത് സംഘം ഉദ്യോഗസ്ഥരുടെ വാഹനം ഇടിച്ച് തെറിപ്പിച്ച് രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ കാര്‍ നിയന്ത്രണം വിട്ട് സമീപത്തെ പോസ്റ്റില്‍ ഇടിച്ച് നിന്നു. ഒരാള്‍ ഓടി രക്ഷപ്പെട്ടു. കാറിലുണ്ടായിരുന്ന ഊര്‍ങ്ങാട്ടിരി സ്വദേശി നിസാറിനെ പൊലീസ് പിടികൂടി. കാറില്‍ നിന്നും സ്വര്‍ണമിശ്രിതം കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഡിആര്‍ഐ ഉദ്യോഗസ്ഥരായ നജീബ്, ആല്‍ബര്‍ട്ട് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
വാഹന പരിശോധനയ്ക്കിടെ ഡിആർഐ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു
വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങിയ കാര്‍ പരിശോധനയ്‌ക്കായി നിര്‍ത്തി ഐഡി കാര്‍ഡ് ചോദിക്കുന്ന സമയത്ത് സംഘം ഉദ്യോഗസ്ഥരുടെ വാഹനം ഇടിച്ച് തെറിപ്പിച്ച് രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു.