ETV Bharat / state

കരിപ്പൂർ വിമാനാപകടം; അന്വേഷണ സംഘം രൂപികരിച്ചു - karipoor plane crash

മലപ്പുറം അഡീഷണല്‍ എസ്‌പി ജി. സാബുവിന്‍റെ നേതൃത്വത്തിൽ 30 പേരാണ് അന്വേഷണ സംഘലുള്ളത്

കരിപ്പൂർ വിമാനാപകടം  മലപ്പുറം  കരിപ്പൂര്‍ വിമാനത്താവളം  എയർ ഇന്ത്യ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി  18 പേർ മരിച്ചു  karipoor plane crash  investigation team organised
കരിപ്പൂർ വിമാനാപകടം: അന്വേഷണ സംഘം രൂപികരിച്ചു
author img

By

Published : Aug 9, 2020, 1:02 PM IST

മലപ്പുറം: കരിപ്പൂരിൽ എയർ ഇന്ത്യ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി 18 പേർ മരിച്ച സംഭവത്തിൽ അന്വേഷണം നടത്തുന്നതിനായി പൊലീസിന്‍റെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപികരിച്ചു. മലപ്പുറം അഡീഷണല്‍ എസ്‌പി ജി. സാബുവിന്‍റെ നേതൃത്വത്തിൽ 30 പേരാണ് അന്വേഷണ സംഘത്തിലുള്ളത്. മലപ്പുറം ഡിവൈഎസ്‌പി ഹരിദാസനാണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന്‍. പെരിന്തൽമണ്ണ എഎസ്‌പി ഹേമലത, ഇൻസ്‌പെക്ടർമാരായ ഷിബു, കെ.എം ബിജു, സുനീഷ് പി. തങ്കച്ചൻ തുടങ്ങിയവരും സൈബർ സെൽ അംഗങ്ങളുമാണ് സംഘത്തിലുള്ളത്.

ദുബായില്‍ നിന്നും 184 യാത്രക്കാരും ആറ് ജീവനക്കാരുമായി കരിപ്പൂരിലെത്തിയ ഐഎക്‌സ്‌ 1344 എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം വെള്ളിയാഴ്ച രാത്രിയാണ് അപകടത്തില്‍പ്പെട്ടത്. രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പെടെ 18 പേര്‍ അപകടത്തില്‍ മരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.