മലപ്പുറം : അങ്ങാടിപ്പുറത്തെ ഭർതൃ വീട്ടിൽ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് കനകദുർഗ നൽകിയ ഹർജി പുലാമന്തോൾ ജനകീയ കോടതി ഇന്ന് പരിഗണിക്കും.
കനകദുർഗയുടെയും ബന്ധുക്കളുടേയും വാദം നേരത്തേ പൂർത്തിയായിരുന്നു. തന്നെയും ഭർത്താവിനേയും കൗൺസിലിംഗിന് വിധേയമാക്കണമെന്നും കനകദുർഗ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഭർത്താവിൻ്റെ അമ്മ സുമതിയുടെ ഭാഗത്തു നിന്നും ഒരു തരത്തിലുള്ള പീഡനവും ഉണ്ടായിട്ടില്ലെന്നും ഗാർഹിക പീഡനത്തിന് കേസ് എടുക്കാൻ പാടില്ലെന്നുമാണ് പ്രതിഭാഗത്തിന്‍റെ വാദം.
പെരിന്തൽമണ്ണയിലെ സഖി വൺ സ്‍റ്റോപ് സംരക്ഷണ കേന്ദ്രത്തിലാണ് കനകദുർഗ ഇപ്പോൾ താമസിക്കുന്നത്. സംരക്ഷണ കേന്ദ്രത്തിനു പുറത്ത് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
കനകദുർഗക്ക് മുഴുവൻ സമയ പൊലീസ് സംരക്ഷണം നൽകാൻ സുപ്രീം കോടതി ഉത്തരവുണ്ട്.