മലപ്പുറം:ആഴക്കടൽ കരാർ മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മുഖ്യമന്ത്രി പി.ആർ പ്രചാരണം നടത്തിയാൽ പോരാ, വസ്തുതാപരമായ ഉത്തരം നൽകണമെന്നും അദ്ദേഹം പറഞ്ഞു. പരാജയം മറച്ച് വയ്‌ക്കാനാണ് പിണറായി വിജയൻ, യു.പി മുഖ്യമന്ത്രിയെ കുറ്റം പറയുന്നതെന്നും രാഹുൽ ഗാന്ധിയെ വിമർശിക്കാൻ എന്ത് യോഗ്യതയാണുള്ളതെന്നും അദ്ദേഹം ചോദിച്ചു . അതേ സമയം ലീഗിന് താത്‌പര്യം, കോൺഗ്രസിനെ അവഗണിച്ച് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറത്ത് സി.പി.എമ്മിനും ലീഗിനും ഇടയിൽ പ്രവർത്തിക്കുന്ന ഇടനിലക്കാർ ഉണ്ടെന്നും പാലാരിവട്ടം കേസ് അന്വേഷണം കുഞ്ഞാലിക്കുട്ടിയിലേക്ക് എത്തും എന്ന് വന്നപ്പോൾ അന്വേഷണം നിർത്തിയെന്നും സുരേന്ദ്രൻ വ്യക്തമാക്കി. മലപ്പുറം ചങ്ങരംകുളത്ത് വിജയയാത്രയ്‌ക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.