മലപ്പുറം: മലപ്പുറം ജില്ലാ കലക്ടറായി കെ ഗോപാലകൃഷ്ണൻ ചുമതലയേറ്റു. തിരുവനന്തപുരം ജില്ലയില്‍ നിന്ന് സ്ഥലം മാറിയാണ് കെ ഗോപാലകൃഷ്ണന്‍ മലപ്പുറത്ത് എത്തിയത്. മുമ്പ് മലപ്പുറത്ത് അസിസ്റ്റൻറ് കലക്ടറായി ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ദളിത് വിദ്യാർഥിയുടെ ആത്മഹത്യ ശ്രദ്ധയിൽപ്പെട്ടുവെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഗോപാലകൃഷ്ണന്‍ അറിയിച്ചു.ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്.