ETV Bharat / state

അരീക്കോട് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു

പറപ്പൂര് ചോലയിൽ മുഹമ്മദും കുടുംബവും സഞ്ചരിച്ച ജീപ്പാണ് അപകടത്തില്‍പ്പെട്ടത്

jeep accident  malappuram jeep accident  areekode jeep accident  അരീക്കോട് ജീപ്പ് അപകടം  മലപ്പുറം ജീപ്പ് അപകടം
അരീക്കോട് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു
author img

By

Published : Jan 26, 2020, 3:01 PM IST

Updated : Jan 26, 2020, 4:15 PM IST

മലപ്പുറം: അരീക്കോട് വിളയിൽ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു. പാലശേരി അമ്പലത്തിന് സമീപമായിരുന്നു അപകടം. പറപ്പൂര് ചോലയിൽ മുഹമ്മദും കുടുംബവും സഞ്ചരിച്ച ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. വിവാഹ സൽക്കാരത്തിന് പോവുകയായിരുന്ന മുഹമ്മദിന്‍റെ മാതാവ് കദീജ, ഭാര്യ സലീമത്ത്, മക്കളായ ഷബീഹ, ജസാ ഫാത്തിമ എന്നിവര്‍ക്കും പരിക്കേറ്റു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.

അരീക്കോട് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു

ജീപ്പ് പൊക്കിയാണ് ജീപ്പിനടിയിൽ കുടുങ്ങിയവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയത്. ഇവിടെ അപകടങ്ങൾ നിത്യസംഭവങ്ങളാണെന്നും 70 മീറ്റർ നീളത്തിലുള്ള വളവുണ്ടായിട്ടുപോലും യാതൊരു സുരക്ഷാവേലിയും ഒരുക്കിയിട്ടില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.

Intro:അരീക്കോട് വിളയിൽ താഴ്ചയിലേക്ക് ജീപ്പ് മറിഞ്ഞ് അപകടം. പാലശേരി അമ്പലത്തിന്റെ മുറ്റത്തേക്കാണ് പറപ്പൂര് ചോലയിൽ മുഹമ്മദും കുടുംബവും സഞ്ചരിച്ച ജീപ് നിയന്ത്രണം വിട്ട് മറിഞ്ഞത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Body:ചീക്കോട് മുണ്ടം തടം ചോലയിൽ മുഹമ്മദും കുടുബവും സഞ്ചരിച്ച ജീപ്പാണ് വിളയിൽ എടവണ്ണപാറ റോഡിൽ പത്ത് മീറ്റർ താഴ്ചയിലേക്ക് മറിഞ്ഞത്. വിവാഹ സൽക്കാരത്തിന് പോവുകയായിരുന്ന മാതാവ് കദീജ, ഭാര്യ സലീമത്ത് ,
മക്കളായ ഷബീഹ,
ജസാ ഫാത്തിമയുമാണ് അപകടത്തിൽപെട്ടു. അപകടം നേരിൽ കണ്ട ആദ്യ രക്ഷാപ്രവർത്തനം നടത്തിയ സമീപ വീട്ടുകാരി ഷൈനി പറയുന്നത് ഇങ്ങിനെ

ബൈറ്റ് ഷൈനി.

ജീപ്പിനടിയിൽ കുടുങ്ങിയവരെ കൂടുതൽ ആളുകൾ എത്തി ജീപ്പ് പൊക്കിയാണ് രക്ഷപെടുത്തിയത്.

ബൈറ്റ് - നാഗൻ.

എഴുപത് മീറ്റർ നീളത്തിൽ വലിയ വളവിൽ യാതൊരു സുരക്ഷാവേലിയും ഇവിടെയില്ല. ഇവിടെ അപകടം പതിവ് സംഭവമാണന്നും കൈവരി തീർക്കണമെന്നും മുതുവല്ലൂർ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ബഷീർ പറഞ്ഞു.

ബൈറ്റ് - ബഷീർ

പരിക്ക് ഗുരുതരമെന്നാണ് നാട്ടുകാർ പറയുന്നത്. പരിക്കേറ്റവരെ മൂന്ന് ആബുലൻസിലായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.Conclusion:അരീക്കോട് വിളയിൽ താഴ്ചയിലേക്ക് ജീപ്പ് മറിഞ്ഞ് അപകടം.

bite- 3
Last Updated : Jan 26, 2020, 4:15 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.