മലപ്പുറം: വളാഞ്ചേരിക്ക് പുറത്ത് പ്രതിഷേധങ്ങൾ ശക്തമാകുമ്പോഴും വീടിനുള്ളിൽ മന്ത്രി കെടി ജലീല്‍ ചോറൂണ് നടത്തി. കാവും പുറം സ്വദേശി രഞ്ജിത്തിന്‍റെയും ഷിബിലയുടെയും മകൻ ആദം ഗുവേരയ്ക്ക് മന്ത്രി കെടി ജലീൽ ചോറു നൽകിയ ശേഷം പേര് ചൊല്ലി വിളിച്ചു, ആദം ഗുവേര. മന്ത്രി ജലീലുമായി അടുത്ത ബന്ധമുള്ളയാളാണ് രഞ്ജിത്തിന്. ചോറൂണും പേരിടലും മന്ത്രി ജലീൽ തന്നെ വേണം എന്ന് രഞ്ജിത്ത് നേരത്തെ നിശ്ചയിച്ചിരുന്നു. മന്ത്രി ക്വാറന്‍റൈനിൽ ആയത് കൊണ്ടാണ് ചടങ്ങ് നീണ്ടു പോയത്. ശനിയാഴ്ച ചോറൂൺ നടത്തണമെന്ന് വെളളിയാഴ്ചയാണ് തീരുമാനിച്ചത്. മന്ത്രിക്കെതിരായ പ്രതിഷേധങ്ങൾ ശക്തമായത് ഇതിനെ ബാധിച്ചില്ലെന്ന് രഞ്ജിത്തും കുടുംബവും പറഞ്ഞു. പുറത്ത് പ്രതിഷേധങ്ങൾ ശക്തമാകുമ്പോഴും തന്നെ കാണാൻ എത്തുന്നവരുടെ കാര്യങ്ങൾ കേട്ടും പരിഹരിച്ചും മന്ത്രി ജലീൽ സജീവമാണ്.
പ്രതിഷേധങ്ങൾ ശക്തമാകുമ്പോഴും സുഹൃത്തിന്‍റെ കുഞ്ഞിന് ചോറൂണ് നടത്തി ജലീൽ - mlappuram
കാവും പുറം സ്വദേശി രഞ്ജിത്തിന്‍റെയും ഷിബിലയുടെയും മകന്‍റെ ചോറൂണാണ് നടത്തിയത്.