ETV Bharat / state

ചാലിയാറില്‍ അനധികൃത റിസോര്‍ട്ടുകളുടെ എണ്ണം കൂടുന്നു

മലപ്പുറം നായാടംപൊയിൽ, വാളതോട് ഭാഗങ്ങളിലാണ് നിരവധി റിസോര്‍ട്ടുകൾ പഞ്ചായത്ത് ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നത്

author img

By

Published : Jan 20, 2020, 1:33 AM IST

chaliyar illegal resorts ചാലിയാര്‍ അനധികൃത റിസോര്‍ട്ട് ചാലിയാർ പഞ്ചായത്ത് ബോർഡ് യോഗം ലൈസൻസ് ഇല്ലാത്ത റിസോര്‍ട്ട്
ചാലിയാറില്‍ അനധികൃത റിസോര്‍ട്ടുകളുടെ എണ്ണം കൂടുന്നു

മലപ്പുറം: ചാലിയാർ പഞ്ചായത്തിൽ ലൈസൻസ് ഇല്ലാത്ത റിസോര്‍ട്ടുകളുടെ എണ്ണം കൂടുന്നു. തോട്ടപ്പള്ളി, നായാടംപൊയിൽ, വളാംതോട് ഭാഗങ്ങളിലാണ് നിരവധി റിസോര്‍ട്ടുകൾ പഞ്ചായത്ത് ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നത്. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന റിസോര്‍ട്ടുകൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ചാലിയാർ പഞ്ചായത്ത് ബോർഡ് യോഗത്തിൽ പ്രതിപക്ഷ അംഗം പ്രമേയം അവതരിപ്പിക്കാൻ നീക്കം നടത്തിയിരുന്നു. എന്നാല്‍ പാർട്ടിയിലെ തന്നെ മറ്റ് അംഗങ്ങളുടെ എതിർപ്പ് മൂലം മാറ്റിവെക്കുകയായിരുന്നു. മേഖലയിലെ ടൂറിസം സാധ്യതയെ ബാധിക്കുമെന്നതിനാൽ റിസോര്‍ട്ടുകളുടെ ലൈസൻസ് വിഷയം കാര്യമാക്കേണ്ടെന്ന നിലപാടിലാണ് അധികൃതരെന്നാണ് നാട്ടുകാരുടെ പരാതി.

Intro:ചാലിയാർ പഞ്ചായത്തിൽ ലൈൻസ് ഇല്ലാത്ത റിസോൾട്ടുകളുടെ എണ്ണം പെരുകുന്നു, Body:ചാലിയാർ പഞ്ചായത്തിൽ ലൈൻസ് ഇല്ലാത്ത റിസോൾട്ടുകളുടെ എണ്ണം പെരുകുന്നു, നടപടി സ്വീകരിക്കാതെ അധികൃതർ, നിലമ്പൂർ, ചാലിയാർ പഞ്ചായത്തിൽ ലൈസൻസ് ഇല്ലാത്ത റിസോട്ടുകളുടെ എണ്ണം രണ്ട് ഡസനിലേറെയായിട്ടും, പഞ്ചായത്തിന്റെ ലിസ്റ്റിൽ ലൈസൻസുള്ള റിസോൾട്ടുകൾ നാമമാത്രം ചാലിയാർ പഞ്ചായത്തിലെ ഒന്നാം വാർഡായ വാളാംതോട്ടിലെ തോട്ടപ്പള്ളി, നായാടംപൊയിൽ, വാള തോട് ഭാഗങ്ങളിലാണ്, നിരവധി റിസോൾട്ടുകൾ പഞ്ചായത്ത് ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നത്. ടി.ജെ.പാർട്ടികൾ ഉൾപ്പെടെ ഇത്തരം റിസോൾട്ടുകളിലിൽ നടക്കുന്നുണ്ട്, വലിയ തുകക്കുള്ള ചീട്ടുകളി, എല്ലാം നടക്കുന്നുണ്ട്. വീട്ടുനമ്പർ എടുത്ത് അതിന്റെ മറവിൽ റിസോൾട്ട് വ്യവസായമാണ് നടക്കുന്നത്, ഇവരിൽ നിന്നും ലഭിക്കുന്ന സംഭാവനകളാണ് പലരുടെയും വായയടിപ്പിക്കുന്നത്. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന റിസോൾട്ടുകൾക്ക് എതിരെ നടപടി സ്ഥികരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തെ ഒരംഗം ചാലിയാർ പഞ്ചായത്ത് ബോർഡ് യോഗത്തിൽ പ്രമേയം അവതരിപ്പിക്കാൻ നടത്തിയ നീക്കം ആ പാർട്ടിയിലെ തന്നെ മറ്റ് അംഗങ്ങളുടെ എതിർപ്പുമൂലം മാറ്റിവെയ്ക്കേണ്ടി വന്നു., മേഖലയിലെ പ്രധാന രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയും, റിസോൾട്ട് ഉടമകൾക്ക് തുണയാക്കുകയാണ്, മേഖലയിലെ ടൂറിസം സാധ്യതയെ ബാധിക്കുമെന്നതിനാൽ റിസോൾട്ടുകളുടെ ലൈസൻസ് വിഷയം കാര്യമാക്കേണ്ടെന്ന നിലപാടും ചിലർ സ്ഥീകരിക്കുന്നത് റിസോൾട്ട് ഉടമകൾക്ക് നിയമലംഘനം തുടരാൻ പ്രചോദനമാക്കുകയാണ്, എന്തായാലും ചാലിയാർ പഞ്ചായത്തിൽ റിസോൾട്ട് തുടങ്ങാൻ ലൈസൻസ് ആവശ്യമില്ലെന്ന അവസ്ഥയാണുള്ളത്Conclusion:Etv
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.