ETV Bharat / state

നിലമ്പൂരിൽ 150 ലിറ്റർ വാഷ് പിടിച്ചെടുത്ത് നശിപ്പിച്ചു - വാഷ് കണ്ടെത്തി നശിപ്പിച്ചു

ലോക്ഡൗൺ സാഹചര്യത്തിൽ നിലമ്പൂർ മേഖലയിൽ നാടൻ ചാരായ നിർമാണം വ്യാപകമാണെന്ന വിവരത്തെ തുടർന്നായിരുന്നു പരിശോധന.

നിലമ്പൂരിൽ 150 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു llegal liquor seized from nilampoor illegal liquor in malappuram വാഷ് കണ്ടെത്തി നശിപ്പിച്ചു നിലമ്പൂർ കാഞ്ഞിരപ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ
നിലമ്പൂരിൽ 150 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു
author img

By

Published : May 8, 2021, 10:24 PM IST

മലപ്പുറം: നിലമ്പൂർ കാനകുത്തില്‍ നിന്ന് 150 ലിറ്ററോളം വാഷ് പിടിച്ചെടുത്ത് നശിപ്പിച്ചു. കാഞ്ഞിരപ്പുഴ ഫോറസ്റ്റ് സ്റ്റേഷന് കീഴില്‍ വരുന്ന മേഖലയില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് വാഷ് കണ്ടെത്തിയത്. കാഞ്ഞിരപ്പുഴ സ്റ്റേഷൻ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസർ ഇൻ ചാർജ് പി മാനുകുട്ടൻ നേതൃത്വം നൽകിയ റെയ്‌ഡിൽ ബി എഫ് ഒ മാരായ എ ഷൈജു, ടി ഷാക്കിർ, അനീഷ് സിപിഒ, ഡ്രൈവർ റഷീദ് എന്നിവർ പങ്കെടുത്തു.

Also read: മൂന്ന് ലിറ്റര്‍ ചാരായവുമായി ഒരാള്‍ എക്‌സൈസിൻ്റെ പിടിയിൽ

ലോക് ഡൗൺ സാഹചര്യത്തിൽ നിലമ്പൂർ മേഖലയിൽ നാടൻ ചാരായ നിർമാണം വ്യാപകമാണെന്ന വിവരത്തെ തുടർന്നായിരുന്നു പരിശോധന. പൊലീസ്,എക്സൈസ്, വനം വകുപ്പ് എന്നീ വകുപ്പുകൾ വരും ദിവസങ്ങളിൽ പരിശോധന തുടരും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.