ETV Bharat / state

അനാവശ്യമായി പുറത്തിറങ്ങിയാൽ വീഡിയോ കണ്ട് പിഴയടച്ച് വീട്ടിലേക്ക് മടങ്ങാം - covid period

ലോക്‌ഡൗണിൽ അനാവശ്യമായി പുറത്തിറങ്ങുന്ന പ്രവണത ഇല്ലാതാക്കുന്നതിനാണ് മലപ്പുറം പൊലീസിന്‍റെ പുതിയ പദ്ധതി.

വീഡിയോ കണ്ട് പിഴയടച്ച് വീട്ടിലേക്ക് മടങ്ങാം  വീഡിയോ കണ്ട് പിഴയടക്കാം  കൊവിഡ് കാലം  covid period  malappuram covid
വീഡിയോ
author img

By

Published : Apr 13, 2020, 10:16 AM IST

മലപ്പുറം: കൊവിഡ് കാലത്ത് നിയന്ത്രണങ്ങൾ ലംഘിച്ച് അനാവശ്യമായി പുറത്തിറങ്ങുന്നവരെ മലപ്പുറം പൊലീസ് ഇനി സ്നേഹപൂര്‍വ്വം അരികിലേക്ക് വിളിക്കും. വിവരങ്ങള്‍ അന്വേഷിച്ച ശേഷം തൊട്ടടുത്തെ വലിയ സ്‌ക്രീനിനരികിലേക്ക് കൂട്ടിക്കൊണ്ടുപോകും. കൊവിഡ് 19 എന്ന മഹാമാരി ലോകത്തിന് എങ്ങനെ ഭീഷണിയാകുന്നുവെന്ന് വീഡിയോകള്‍ കാണിച്ചുകൊടുക്കും. വിഷയത്തിന്‍റെ ഗൗരവം പൂര്‍ണമായും മനസിലാക്കി കഴിയുമ്പോള്‍ പിഴയടച്ച് രസീതും കൈപ്പറ്റി വീട്ടിലേക്ക് മടങ്ങാം.

അനാവശ്യമായി പുറത്തിറങ്ങിയാൽ വീഡിയോ കണ്ട് പിഴയടക്കാം

ലോക്‌ഡൗണ്‍ സമയത്ത് അനാവശ്യമായി പുറത്തിറങ്ങുന്ന പ്രവണത ഇല്ലാതാക്കുന്നതിനാണ് പൊലീസിന്‍റെ ഈ പദ്ധതി. മലപ്പുറം ജില്ലാ പൊലീസ് മേധാവി യു. അബ്ദുല്‍ കരീമിന്‍റെ നിര്‍ദേശ പ്രകാരം മലപ്പുറം സിഐ എ. പ്രേംജിത്, എസ്ഐ സംഗീത് പുനത്തില്‍ എന്നിവര്‍ ചേര്‍ന്നാണ് വീഡിയോ തയ്യാറാക്കിയത്. കൊവിഡിനെ തുടര്‍ന്ന് നിരോധനാജ്ഞയും ലോക്‌ഡൗണും നിലവില്‍ വന്നിട്ടും മതിയായ കാരണങ്ങളില്ലാതെ പുറത്തിറങ്ങുന്നവരെ വീഡിയോ പ്രദർശനത്തിലൂടെ പറഞ്ഞു മനസിലാക്കുകയാണ് മലപ്പുറം പൊലീസ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.