മലപ്പുറം : മലപ്പുറം കാടാമ്പുഴയിൽ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പൊലീസിന് കീഴടങ്ങി. കാടാമ്പുഴ സ്വദേശി സാവിത്രിയാണ് (50) കൊല്ലപ്പെട്ടത്. കുടുംബ പ്രശ്‌നമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ സാവിത്രിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഏഴ് മണിയോടെ ഭർത്താവ് മായാണ്ടി (55) പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.
ഇവർക്ക് അയൽ വീട്ടുകാരുമായി വലിയ അടുപ്പം ഉണ്ടായിരുന്നില്ല. മകനും കുടുംബവും പ്രത്യേകമാണ് തമസിക്കുന്നത്. മഞ്ചേരി മെഡിക്കൽ കോളജിലെ പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. മായാണ്ടിയെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി.