മലപ്പുറം: ജില്ലയിലെ നിലമ്പൂർ മേഖലയിൽ കനത്ത മഴയെത്തുടർന്ന് കാഞ്ഞിരപ്പുഴയിൽ ജലനിരപ്പുയർന്നു. പുഴ കരകവിഞ്ഞതോടെ മതിൽമൂല കോളനിയിൽ വെള്ളം കയറിയിട്ടുണ്ട്.
Also Read: 'ആപ്പ്' ഇല്ലാതെ മദ്യം, ജൂൺ 17 മുതല്‍ ഔട്ട്ലെറ്റുകള്‍ വഴി
2018, 2019 പ്രളയങ്ങളിൽ ഏറെ നാശം നേരിട്ട ചാലിയാർ പഞ്ചായത്തിലെ മതിൽമൂല കോളനിയിലെ വീടുകളിലാണ് ഇക്കുറിയും വെള്ളം കയറിയിരിക്കുന്നത്. ബുധനാഴ്‌ച വൈകുന്നേരം ആറ് മണിയോടെയാണ് കാഞ്ഞിരപ്പുഴയിൽ ജലനിരപ്പ് ഉയർന്നതും കോളനിയിൽ വെള്ളം കയറിയതും.
Also Read: കേരളത്തിൽ 13,270 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ഇവിടെ നിലവിൽ നാമമാത്രമായ കുടുംബങ്ങളാണുള്ളത്. വെള്ളം കയറിയതോടെ പലരും ബന്ധുവീടുകളിലേക്കും മറ്റും മാറി താമസിച്ചിരിക്കുകയാണ്. ഏത് സമയത്തും കാഞ്ഞിരപ്പുഴയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ഈ ഭാഗത്തെ കുടുംബങ്ങൾ കടുത്ത ജാഗ്രതയിലാണ്.