മലപ്പുറം: ദേശീയപാത 66 ലെ അപകടമേഖലയായ വട്ടപ്പാറയിൽ ചരക്ക് ലോറി തലകീഴായി മറിഞ്ഞു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. മഹാരാഷ്‌ട്രയിൽ നിന്നും കൊച്ചിയിലേക്ക് പരിപ്പുമായി വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
വട്ടപ്പാറയിലെ പ്രധാന വളവിൽ മറിഞ്ഞ ലോറി നിരങ്ങി നീങ്ങി തകർന്നു കിടക്കുകയായിരുന്ന സുരക്ഷാഭിത്തി മറികടന്ന് മുപ്പതടി താഴ്‌ചയിലേക്ക് പതിയ്ക്കുകയായിരുന്നു. തലകീഴായി വീണ ലോറി പൂർണമായും തകർന്നു. ലോറിയുടെ ടയർ പൊട്ടിയതാണ് അപകട കാരണമെന്നാണ് സൂചന.
Also read: ആലപ്പുഴ ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് നാല് മരണം
അപകടത്തിൽ നിസാര പരിക്കുകളേറ്റ ഡ്രൈവർ കർണാടക സ്വദേശിയായ രാജ് മുഹമ്മദ്, ക്ലീനർ മുഹമ്മദ് റഫീഖ് എന്നിവരെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. വളാഞ്ചേരി പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.