ETV Bharat / state

വിദേശത്ത് നിന്ന് കൊണ്ടുവന്ന സ്വർണം കവർന്ന ക്വട്ടേഷൻ സംഘം പിടിയില്‍

കവർച്ച ചെയ്ത സ്വർണ്ണം കണ്ടെടുക്കുന്നതിനും കൂടുതൽ അന്വേഷണത്തിനുമായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങും.  പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു.

കാറിടിച്ച് സ്വർണം മോഷ്ടിച്ച സംഘം പിടിയിൽ
author img

By

Published : Oct 15, 2019, 10:21 PM IST

Updated : Oct 16, 2019, 7:43 AM IST

മലപ്പുറം : കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി കടത്തികൊണ്ടു വന്ന രണ്ടര കിലോഗ്രാം സ്വർണ്ണം കവർന്ന സംഘത്തിലെ ആറു പേർ പിടിയില്‍. വിമാനത്താവളത്തില്‍ നിന്ന് കാറില്‍ സ്വർണവുമായി മടങ്ങുമ്പോൾ ക്വട്ടേഷൻ സംഘം മറ്റൊരു കാറിലെത്തിയാണ് കവർച്ച നടത്തിയത്. കല്ലായി ചക്കുംകടവ് സ്വദേശി മുസ്തഫ, നല്ലളം കൊളത്തറ സ്വദേശി റംസി ഹാദ് , കോഴിക്കോട് കല്ലായി സ്വദേശി ഷൗക്കത്തലി, തിരുവമ്പാടി സ്വദേശി മുഹമ്മദ് ബഷീർ, കല്ലായി സ്വദേശി ഫാസ്വിർ, ചക്കുംകടവ് സ്വദേശി കല്ലായി ചക്കുംകടവ് സ്വദേശി നൗഷാദ് എന്നിവരാണ് പിടിയിലായത്. 2019 മാർച്ച് മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം കഴിഞ്ഞ മാസം കൊണ്ടോട്ടി സി.ഐ യുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. ഇന്നലെ കോഴിക്കോട്, കല്ലായി, നല്ലളം, തിരുവമ്പാടി, മുക്കം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് ആറംഗ സംഘത്തെ പിടികൂടിയത്. ബാക്കിയുള്ള പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി. കഴിഞ്ഞ മാസം സമാന സംഭവത്തിൽ വയനാട് സ്വദേശികളായ എട്ടംഗ ക്വട്ടേഷൻ സംഘത്തെ പിടികൂടിയിരുന്നു. കവർച്ച ചെയ്ത സ്വർണ്ണം കണ്ടെടുക്കുന്നതിനും കൂടുതൽ അന്വേഷണത്തിനുമായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങും. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു.

Intro:കരിപ്പൂർ വിമാന താവളം വഴി അനധികൃതമായി കടത്തികൊണ്ടു വന്ന 2.5 കിലോഗ്രാം സ്വർണ്ണവുമായി കാറിൽ പോയ സംഘത്തെ കാറിടിച്ച് ആക്രമിച്ച് സ്വർണ്ണം കവർച്ച ചെയ്ത 6 അംഗ കൊട്ടേഷൻ സംഘത്തെ കൊണ്ടോട്ടി സി.ഐ എൻ.ബി ഷൈജുവിൻ്റെ നേതൃത്വത്തിൽ ഉള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു.

Body:കല്ലായി ചക്കുംകടവ് സ്വദേശി മുസ്തഫ ,നല്ലളം കൊളത്തറ സ്വദേശി റംസി ഹാദ് ,കോഴിക്കോട് കല്ലായി സ്വദേശി ഷൗക്കത്തലി,തിരുവമ്പാടി സ്വദേശി മുഹമ്മദ് ബഷീർ, കല്ലായി സ്വദേശി ഫാസ്വിർ,ചക്കുംകടവ് സ്വദേശി കല്ലായി ചക്കുംകടവ് സ്വദേശി നൗഷാദ് എന്നിവരാണ് പിടിയിലായത് . 3. 3.19 ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. തുടർന്ന് പോലീസിൽ പരാതിപ്പെട്ട് അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചിരുന്നില്ല. തുടർന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം കഴിഞ്ഞ മാസം കൊണ്ടോട്ടി സി.ഐ യുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. ഇന്നലെ കോഴിക്കോട്, കല്ലായി, നല്ലളം, തിരുവമ്പാടി, മുക്കം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് പഴുതടച്ച നീക്കത്തിലൂടെ 6 അംഗ സംഘത്തെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതിൽ മുൻപും ഇത്തരത്തിൽ സ്വർണം കവർച്ച ചെയ്ത സംഭവങ്ങളിൽ പങ്ക് ഉണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്. ബാക്കിയുള്ള പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി. കഴിഞ്ഞ മാസം സമാന സംഭവത്തിൽ വയനാട് സ്വദേശികളായ 8 അംഗ കൊട്ടേഷൻ സംഘത്തെ പിടികൂടിയിരുന്നു. കവർച്ച ചെയ്ത സ്വർണ്ണം കണ്ടെടുക്കുന്നതിനും കൂടുതൽ അന്വേഷണത്തിനുമായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങും. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. മലപ്പുറം ജില്ലാ പോലീസ് മേധാവി യു. അബ്ദുൾ കരീം ഐ.പി.എസി നു ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ മലപ്പുറം ഡി.വൈ.എസ്.പി ജലീൽ നോട്ടത്തിലിൻ്റെ നിർദ്ദേശപ്രകാരം കൊണ്ടോട്ടി സി.ഐ ഷൈജൂ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ അബ്ദുൾ അസീസ്, സത്യനാഥൻ മനാട്ട്, ശശികുണ്ടറക്കാട്, പി. സഞ്ജീവ് എന്നിവർക്കു പുറമെ കൊണ്ടോട്ടി സ്റ്റേഷനിലെ എ.എസ്.ഐ ശ്രീരാമൻ, എസ്.സി.പി.ഒ മോഹൻദാസ്, സി.പി.ഒ രാജേഷ്. എന്നിവരാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.Conclusion:കാറിടിച്ച് സ്വർണം മോഷ്ടിച സംഘം പിടിയിൽ
Last Updated : Oct 16, 2019, 7:43 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.