ETV Bharat / state

ട്രോളി ബാഗിന്‍റെ പിടിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി - സ്വര്‍ണകടത്ത്

1.298 കിലോ തൂക്കംവരുന്ന സ്വര്‍ണമാണ് ട്രോളി ബാഗിന്‍റെ കൈപ്പിടി രൂപത്തിലാക്കി കടത്താൻ ശ്രമിച്ചത്

ട്രോളി ബാഗിന്‍റെ പിടിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം
author img

By

Published : Jun 27, 2019, 11:43 AM IST

മലപ്പുറം: സൗദിയിലെ ജിദ്ദയില്‍ നിന്നും കരിപ്പൂര്‍ വഴി കടത്താൻ ശ്രമിച്ച 43.68 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. ട്രോളി ബാഗിന്‍റെ കൈപ്പിടി രണ്ടും സ്വര്‍ണമാക്കി മാറ്റിയാണ് കടത്താന്‍ ശ്രമിച്ചത്. 1.298 കിലോ തൂക്കംവരുന്ന സ്വര്‍ണമാണ് ട്രോളി ബാഗിന്‍റെ കൈപ്പിടി രൂപത്തിലാക്കി മാറ്റിയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. കൊടുവള്ളി കരുവാന്‍പൊയില്‍ മലയില്‍ അബ്‌ദുറഹിമാന്‍ കുട്ടിയില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. ഇയാള്‍ വര്‍ഷങ്ങളായി ജിദ്ദയില്‍ ജോലി ചെയ്‌തുവരികയാണെന്നും ആദ്യമായാണ് സ്വര്‍ണം കടത്തുന്നതെന്നും ചോദ്യംചെയ്യലില്‍ പറഞ്ഞു. ഡിസി നിഥിന്‍ലാല്‍, എസി സുരേന്ദ്രനാഥ്, സൂപ്രണ്ട് ബഷീര്‍ അഹമ്മദ് എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം പിടിച്ചത്.

Intro:ജിദ്ദയില്‍നിന്നും കരിപ്പൂര്‍ വഴി 43.68ലക്ഷം രൂപയുടെ സ്വര്‍ണം കടത്താനുള്ള ശ്രമം പിടികൂടി.
കൊടുവള്ളി കരുവാന്‍പൊയില്‍ മലയില്‍ അബ്ദുറഹിമാന്‍ കുട്ടിയില്‍നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്Body:സൗദിയിലെ ജിദ്ദയില്‍നിന്നും കരിപ്പൂര്‍ വഴി 43.68ലക്ഷം രൂപയുടെ സ്വര്‍ണം കടത്താനുള്ള ശ്രമം പിടികൂടിയത്. ട്രോളി ബാഗിന്റെ കൈപ്പിടി രണ്ടും സ്വര്‍ണമാക്കി മാറ്റിയാണ് കടത്താന്‍ ശ്രമിച്ചത്. 1.298 കിലോ തൂക്കംവരുന്ന സ്വര്‍ണമായിരുന്നു ട്രോളി ബാഗിന്റെ കൈപ്പിടി രൂപത്തിലാക്കി മാറ്റി ബാഗുസഹിതം കടത്താന്‍ ശ്രമിച്ചത്. ജിദ്ദയില്‍നിന്നും ഇത്തരത്തില്‍ സ്വര്‍ണം കടത്തുമെന്ന ഒരു പ്രതീക്ഷയും എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗത്തിനില്ലായിരുന്നു. എന്നാല്‍ രഹസ്യമായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയതെന്നാണ് വിവരം.
കൊടുവള്ളി കരുവാന്‍പൊയില്‍ മലയില്‍ അബ്ദുറഹിമാന്‍ കുട്ടിയില്‍നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. ഇയാള്‍ വര്‍ഷങ്ങളായി ജിദ്ദയില്‍ ജോലിചെയ്തുവരികയായിരുന്നുവെന്നും ആദ്യമായാണ് സ്വര്‍ണം കടത്തുന്നതെന്നും കസ്റ്റംസിനോട് ചോദ്യംചെയ്യലില്‍ പറഞ്ഞു. ഉദ്യോഗസ്ഥരായ ഡി.സി. നിഥിന്‍ലാല്‍, എ.സി. സുരേന്ദ്രനാഥ്, സൂപ്രണ്ട് ബഷീര്‍ അഹമ്മദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്വര്‍ണം പിടിച്ചത്.Conclusion:ഇ ടി വി ഭാരത് മലപ്പുറം
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.