മലപ്പുറം: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വർണം പിടികൂടി. 55 ലക്ഷത്തിലധികം രൂപ വില വരുന്ന 1256 ഗ്രാം സ്വർണ മിശ്രിതമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. ദുബായിൽ നിന്നും ഫ്ലെെ ദുബായ് വിമാനത്തിൽ എത്തിയ വടകര സ്വദേശി അബ്ദുൾ റഷീദിൽ നിന്നാണ് സ്വർണം കണ്ടെടുത്തത്. ക്യാപ്സൂൾ രൂപത്തിൽ സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട്ട് നിന്നെത്തിയ കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് സ്വർണം പിടികൂടിയത്.
കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ വേട്ട; 55 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട്ട് നിന്നെത്തിയ കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് സ്വർണം പിടികൂടിയത്