മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരിൽ നിന്ന് വീണ്ടും സ്വർണം പിടികൂടി. വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 54.19 ലക്ഷം രൂപ വില വരുന്ന സ്വർണമാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി ദുബൈയിൽ നിന്നുള്ള വിമാനത്തിൽ എത്തിയ രണ്ടു പേരിൽ നിന്നാണ് 1047 ഗ്രാം സ്വർണം പിടികൂടിയത്. സ്വര്‍ണം മിശ്രിത രൂപത്തിലാക്കി ശരീരത്തില്‍ ഒളിച്ച് കടത്താന്‍ ശ്രമിക്കവേയാണ് ഇവര്‍ പിടിയിലായത്. പാലക്കാട് നടുവട്ടം സ്വദേശിയില്‍ നിന്ന് പിടിച്ചെടുത്ത 816.5 ഗ്രാം മിശ്രിതത്തിൽനിന്ന് 700 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു. കര്‍ണാടകയിലെ കാര്‍വാര്‍ ഹോനവര്‍ സ്വദേശിയില്‍ നിന്ന് പിടികൂടിയ 422 ഗ്രാം മിശ്രിതത്തിൽ നിന്ന് 347ഗ്രാം സ്വർണം വേർതിരിച്ചെടുക്കുകയും ചെയ്തു.
കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വീണ്ടും സ്വർണം പിടികൂടി - കരിപ്പൂർ വിമാനത്താവളം
ദുബൈയിൽ നിന്നുള്ള വിമാനത്തിൽ എത്തിയ രണ്ടു പേരിൽ നിന്നായി 1047 ഗ്രാം സ്വർണമാണ് പിടി കൂടിയത്