മലപ്പുറം: വട്ടപ്പാറയിൽ ഗ്യാസ് ടാങ്കർ നിയന്ത്രണം വിട്ട് മറിഞ്ഞു. ദേശീയപാത 66 വളാഞ്ചേരി വട്ടപ്പാറയിൽ പാചകവാതകവുമായി പോവുകയായിരുന്ന ടാങ്കർ ലോറിയാണ് താഴ്ചയിലേക്ക് മറിഞ്ഞത്. ചൊവാഴ്ച രാത്രി പതിനൊന്ന് മണിക്കാണ് അപകടം. അപകടത്തിൽ ടാങ്കർ ലോറി ഡ്രൈവർ തമിഴ്നാട് തിരുനൽവേലി സ്വദേശി അറുമുഖ സ്വാമിക്ക് (38) പരിക്കേറ്റു. ഇദ്ദേഹത്തെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറിയിൽ നിന്നും വാതകം ചോരുന്നുവെന്ന സംശയത്തെ തുടർന്ന് പൊലീസും തിരൂർ, പെരിന്തൽമണ്ണ, പൊന്നാനി, മലപ്പുറം എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. പ്രദേശത്തെ വൈദ്യുതി ബന്ധം പൂർണ്ണമായും വിച്ഛേദിച്ചു.
വട്ടപ്പാറയിൽ ഗ്യാസ് ടാങ്കർ നിയന്ത്രണം വിട്ട് മറിഞ്ഞു - Malappuram
ദേശീയപാത 66 വളാഞ്ചേരി വട്ടപ്പാറയിൽ പാചക വാതകവുമായി പോവുകയായിരുന്ന ടാങ്കർ ലോറിയാണ് താഴ്ചയിലേക്ക് മറിഞ്ഞത്.