ETV Bharat / state

ഇന്ത്യൻ ആർമിയിൽ ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ്: യുവാവ് പിടിയിൽ - ഇന്ത്യൻ ആർമിയിൽ ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ്

കുനിയിൽ സ്വദേശിയായ യുവാവിൽ നിന്നുമാണ് പ്രതി ഇന്ത്യൻ ആർമിയിൽ ജോലി വാഗ്‌ദാനം ചെയ്‌ത് വ്യാജ സീലും അനുബന്ധ രേഖകളും കാണിച്ച് മൂന്നര ലക്ഷം രൂപ തട്ടിയെടുത്തത്.

Fraudulent job offer in Indian Army man arrest  financial fraud by offering job in indian army  ഇന്ത്യൻ ആർമിയിൽ ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ്  ജോലി വാഗ്‌ദാനം ചെയ്‌താ സാമ്പത്തിക തട്ടിപ്പ്
ഇന്ത്യൻ ആർമിയിൽ ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ്; യുവാവ് പിടിയിൽ
author img

By

Published : May 28, 2022, 11:02 AM IST

മലപ്പുറം: ആർമിയിൽ ജോലി വാഗ്‌ദാനം ചെയ്‌ത് പണം തട്ടിയ സംഭവത്തിൽ യുവാവ് പിടിയിൽ. പെരിന്തൽമണ്ണ സ്വദേശി നോട്ടത്ത് വീട്ടിൽ ശ്രീരാഗ്(22) ആണ് അറസ്റ്റിലായത്. കുനിയിൽ സ്വദേശിയായ യുവാവിൽ നിന്നുമാണ് പ്രതി ഇന്ത്യൻ ആർമിയിൽ ജോലി വാഗ്‌ദാനം ചെയ്‌ത് വ്യാജ സീലും അനുബന്ധ രേഖകളും കാണിച്ച് മൂന്നര ലക്ഷം രൂപ തട്ടിയെടുത്തത്.

പരാതിക്കാരനായ യുവാവ് ഇന്ത്യൻ ആർമിയിൽ ചേരാൻ ശാരീരിക ക്ഷമത പരീക്ഷ ഉൾപ്പെടെ പൂർത്തിയായിരുന്നു. മുക്കത്തെ ജിം സെന്‍ററിൽ നിന്നാണ് ഇരുവരും പരിചയപ്പെടുന്നത്. തുടർന്ന് താൻ ഇന്ത്യൻ ആർമിയിൽ ജോലിക്ക് കയറി എന്നും ഇവിടെയുള്ള ഉയർന്ന ഉദ്യോഗസ്ഥർക്ക് പണം നൽകിയാൽ ഉടൻ ജോലിക്ക് കയറാമെന്നും പറഞ്ഞ് യുവാവിൽ നിന്നും പണം തട്ടിയെടുക്കുകയായിരുന്നു.

അരീക്കോട് എസ്.എച്ച്.ഒ സി.വി ലൈജു മോന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.