ETV Bharat / state

അറബിയിൽ നിന്നും സാമ്പത്തിക സഹായം വാഗ്‌ദാനം ചെയ്ത് തട്ടിപ്പ്; ഒരാള്‍ പിടിയില്‍ - malappuram

അരീക്കോട് ഊർങ്ങാട്ടിരി വടക്കുംമുറി സ്വദേശി നടുവത്ത് ചാലിൽ അസൈനാർ എന്ന അറബി അസൈനാർ (61) നെയാണ് അറസ്റ്റ് ചെയ്തത്.

അറബിയിൽ നിന്നും സാമ്പത്തിക സഹായം വാഗ്‌ദാനം ചെയ്ത് തട്ടിപ്പ്; പ്രതി പൊലീസ് പിടിയില്‍ malappuram FRAUD
അറബിയിൽ നിന്നും സാമ്പത്തിക സഹായം വാഗ്‌ദാനം ചെയ്ത് തട്ടിപ്പ്; പ്രതി പൊലീസ് പിടിയില്‍
author img

By

Published : Jan 23, 2020, 9:56 PM IST

മലപ്പുറം: അറബിയില്‍ നിന്നും സാമ്പത്തികസഹായം വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ച് 16 പവൻ തൂക്കമുള്ള ആഭരണങ്ങള്‍ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. അരീക്കോട് ഊർങ്ങാട്ടിരി വടക്കുംമുറി സ്വദേശി നടുവത്ത് ചാലിൽ അസൈനാർ എന്ന അറബി അസൈനാർ (61) നെയാണ് പെരിന്തൽമണ്ണ ഇൻസ്പെക്ടർ ഐ.ഗിരീഷ്കുമാർ , എസ്ഐ മഞ്ചിത് ലാൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ജനുവരി 7-ന് വൈകിട്ട് പെരിന്തല്‍മണ്ണ ഊട്ടിറോഡില്‍ 48 കാരിയായ സ്ത്രീയും കാഴ്ച വൈകല്യമുള്ള മകളും ബസ് കാത്ത് നില്‍ക്കുമ്പോള്‍ അടുത്തെത്തിയ അസൈനാർ ഗൾഫിൽ നിന്ന് ചികിൽസക്കായി ഒരു അറബി പെരിന്തൽമണ്ണയിലെത്തിയിട്ടുണ്ടെന്നും അയാൾക്ക് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ സഹായിക്കാൻ താൽപര്യമുണ്ടെന്നും ആശുപത്രിക്കടുത്തുള്ള ലോഡ്ജിലാണ് അറബി താമസിക്കുന്നതെന്നും അവിടെയെത്താനും പറഞ്ഞു. മുറിയിലെത്തിയപ്പോള്‍ അണിഞ്ഞിട്ടുള്ള സ്വര്‍ണാഭരണങ്ങള്‍ കണ്ടാല്‍ പണക്കാരാണെന്ന് തോന്നി അറബി സഹായം ചെയ്യില്ലെന്ന് പറഞ്ഞ് അസൈനാർ ഊരി വാങ്ങി. കുറച്ച് സമയം കഴിഞ്ഞ് ഫോണിൽ വിളിക്കുന്നതായി ഭാവിച്ച് അറബി ഇവിടേക്ക് വരില്ലെന്നും അങ്ങോട്ട് ചെല്ലാൻ പറഞ്ഞതായും പറഞ്ഞ് പുറത്തിറങ്ങി. ഓട്ടോയിൽ കയറി മൂന്നുപേരും പട്ടിക്കാട് ഭാഗത്തേക്ക് പോയി. തുടര്‍ന്ന് വഴിയിൽ വച്ച് അസൈനാർ ഇറങ്ങി രക്ഷപ്പെടുകയായിരുന്നു.

പരാതി ലഭിച്ചയുടൻ പ്രത്യേക അന്വേഷണ സംഘം ടൗണിലെയും പരിസരങ്ങളിലേയും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്തതിൽ കണ്ണൂർ ,കോഴിക്കോട് ജില്ലകളിലായി ഇത്തരത്തിൽ തട്ടിപ്പ് നടത്തിയതായി പ്രതി സമ്മതിച്ചു. അതിനെ കുറിച്ച് അന്വേഷണം നടത്തുമെന്നും കൂടുതൽ പരാതികൾ വരാൻ സാധ്യതയുണ്ടെന്നും ആവശ്യമെങ്കിൽ കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തുമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Intro:അറബിയിൽ നിന്നും സാമ്പത്തിക സഹായം വാങ്ങി നൽകാം എന്ന് വിശ്വസിപ്പിച്ച് 16പവൻ സ്വർണാഭരണം തട്ടിയ കേസിലെ പ്രതി പെരിന്തൽമണ്ണയിൽ പോലീസ് വലയിലായിBody:അറബിയില്‍ നിന്നും സാമ്പത്തികസഹായം വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ച് 16 പവൻ തൂക്കമുള്ള ആഭരണങ്ങള്‍ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ ......
അരീക്കോട് ഊർങ്ങാട്ടിരി വടക്കുംമുറി സ്വദേശി നടുവത്ത് ചാലിൽ അസൈനാർ എന്ന അറബി അസൈനാർ (61) നെയാണ് പെരിന്തൽമണ്ണ ഇൻസ്പെക്ടർ ഐ.ഗിരീഷ്കുമാർ , SI മഞ്ചിത് ലാൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
അറബ് സ്വദേശിയില്‍ നിന്നും സാമ്പത്തിക സഹായം വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ച് 48 കാരിയുടെയും കാഴ്ച വൈകല്യമുള്ള മകളുടെയും ആഭരണങ്ങള്‍ തട്ടിയെടുത്തതായി
കീഴാറ്റൂര്‍ സ്വദേശിനിയാണ് പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനിൽ പരാതി നല്‍കിയത്. കേസ് രജിസ്റ്റർ ചെയ്ത് മലപ്പുറം ജില്ലാപോലീസ് മേധാവി യു.അബ്ദുൾ കരീം IPS ൻ്റെ നിർദ്ദേശപ്രകാരം പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ വലയിലാക്കിയത്.
17-ന് വൈകിട്ട് പെരിന്തല്‍മണ്ണ ഊട്ടിറോഡില്‍ സ്ത്രീയും മകളും ബസ് കാത്ത് നില്‍ക്കുമ്പോള്‍ അടുത്തെത്തിയ അസൈനാർ മകളുടെ അവസ്ഥയും മറ്റും ഓര്‍മിപ്പിച്ച് ഗൾഫിൽ നിന്ന് ചികിൽസക്കായി ഒരു അറബി പെരിന്തൽമണ്ണയിലെത്തിയിട്ടുണ്ടെന്നും അയാൾക്ക് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ സഹായിക്കാൻ താൽപര്യമുണ്ടെന്നും അറബിയില്‍ നിന്നും സാമ്പത്തിക സഹായം വാങ്ങിത്തരാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് ആശുപത്രിക്കടുത്തുള്ള ലോഡ്ജിലാണ് അറബി താമസിക്കുന്നതെന്നും അവിടെയെത്താനും പറഞ്ഞു.ലോഡ്ജിൽ മുറിയെടുക്കാനും പറഞ്ഞു. മുറിയിലെത്തിയപ്പോള്‍ അണിഞ്ഞിട്ടുള്ള സ്വര്‍ണാഭരണങ്ങള്‍ കണ്ടാല്‍ പണക്കാരാണെന്ന് തോന്നി അറബി സഹായം ചെയ്യില്ലെന്ന് പറഞ്ഞ് അവ ഊരി വാങ്ങി അസൈനാർ തൻ്റെ കയ്യിൽ വച്ചു . മകളുടെ ആഭരണങ്ങളും വാങ്ങി.അറബി യെ കാണിക്കാനാണെന്ന് പറഞ്ഞ് ഫോട്ടോകളെടുത്തു. കുറച്ച് സമയം കഴിഞ്ഞ് ഫോണിൽ വിളിക്കുന്നതായി ഭാവിച്ച് അറബി ഇവിടേക്ക് വരില്ലെന്നും അങ്ങോട്ട് ചെല്ലാൻ പറഞ്ഞതായും പറഞ്ഞ് പുറത്തിറങ്ങി. ഓട്ടോയിൽ മൂന്നുപേരും കൂടി പട്ടിക്കാട് ഭാഗത്തേക്ക് പോയി വഴിയിൽ വച്ച് അസൈനാർ ഇറങ്ങി രക്ഷപ്പെട്ടു.കുറേ നേരം കാത്തിരുന്നെങ്കിലും ആഭരണങ്ങളുമായി പോയ ഇയാള്‍ മടങ്ങിയെത്തിയില്ലെന്ന് പരാതിയില്‍ പറയുന്നു. പരാതി ലഭിച്ചയുടൻ പ്രത്യേക അന്വേഷണ സംഘം ടൗണിലെയും പരിസരങ്ങളിലേയും cctv ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
പ്രതിയെ കൂടുതൽ ചോദ്യം ചെയ്തതിൽ പ്രതി കുറ്റം സമ്മതിക്കുകയും ആഭരണങ്ങൾ മഞ്ചേരി ,മേലാറ്റൂർ ,ഭാഗങ്ങളിലെ ജ്വല്ലറികളിൽ വിൽപന നടത്തിയതായും പറഞ്ഞു. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഒട്ടുമിക്ക ജില്ലകളിലും വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇതേ രീതിയിൽ തട്ടിപ്പ് നടത്തിയ അമ്പതിലധികം കേസുകളും പരാതികളും
നിലവിലുണ്ട് .ആ കേസുകളിലെല്ലാം ജയിൽ ശിക്ഷ കഴിഞ്ഞ് ഒരു വർഷം മുമ്പാണ് പുറത്തിറങ്ങിയത്. ചോദ്യം ചെയ്തതിൽ കണ്ണൂർ ,കോഴിക്കോട് ജില്ലകളിലായി ഇത്തരത്തിൽ തട്ടിപ്പ് നടത്തിയതായി പ്രതി സമ്മതിച്ചു .അതിനെ കുറിച്ച് അന്വേഷണം നടത്തുമെന്നും കൂടുതൽ പരാതികൾ വരാൻ സാധ്യതയുണ്ടെന്നും ആവശ്യമെങ്കിൽ കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തുമെന്നും CI ഐ.ഗിരീഷ്കുമാർ ,SI മഞ്ചിത് ലാൽ എന്നിവർ അറയിച്ചു.
CI ഐ.ഗിരീഷ്കുമാർ ,SI മഞ്ചിത് ലാൽ, പ്രത്യേക അന്വേഷണ സംഘത്തിലെ C.P.മുരളീധരൻ ,T.ശ്രീകുമാർ ,അബ്ദുസലാം,N.T.കൃഷ്ണകുമാർ ,M.മനോജ്കുമാർ ,ഷമീർ ,ഷൈജു ,ഷംസു ,എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.Conclusion:

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.