ETV Bharat / state

വനം അദാലത്ത് മന്ത്രി കെ രാജു ഉദ്ഘാടനം ചെയ്തു;പരാതികള്‍ പരിഹരിച്ചതായി മന്ത്രി - Adv K Raju

ഭൂമി സംബന്ധമായ കാര്യങ്ങൾ ഒഴികെയുള്ള പരാതികൾക്ക് പരിഹാരം കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി രാജു പറഞ്ഞു

നിലമ്പൂരില്‍ വനം അദാലത്ത്  അഡ്വ കെ രാജു  വനം മന്ത്രി  നിലമ്പൂര്‍  Forest Adalat  Adv K Raju  Nilamboor
വനം അദാലത്ത് മന്ത്രി അഡ്വ കെ രാജു ഉദ്ഘാടനം ചെയതു
author img

By

Published : Nov 30, 2019, 12:51 PM IST

Updated : Nov 30, 2019, 1:10 PM IST

മലപ്പുറം: നിലമ്പൂർ ഒ.സി.കെ ഓഡിറ്റോറിയത്തിൽ നടക്കുന്ന വനം അദാലത്ത് മന്ത്രി കെ രാജു ഉദ്ഘാടനം ചെയ്തു. വനം മേഖലയുമായി ബന്ധപ്പെട്ട പരാതികൾക്ക് വേഗം തീർപ്പ് കൽപ്പിക്കാനാണ് അദാലത്തുകൾ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. നിലവിലെ വനനിയമങ്ങൾ, ചട്ടങ്ങൾ, കോടതി വിധി എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പരിഹാരം കണ്ടെത്തുക.

വനം അദാലത്ത് മന്ത്രി കെ രാജു ഉദ്ഘാടനം ചെയ്തു;പരാതികള്‍ പരിഹരിച്ചതായി മന്ത്രി

ഭൂമി സംബന്ധമായ കാര്യങ്ങൾ ഒഴികെ ബാക്കിയെല്ലാ പരാതികൾക്കും പരിഹാരം കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഈ സർക്കാർ വന്ന ശേഷം കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യജീവികളുടെ ആക്രമണത്തിൽ മരിക്കുന്നവരുടെ ആശ്രിതർക്ക് നൽകിയിരുന്ന അഞ്ച് ലക്ഷം രൂപ 10 ലക്ഷമാക്കി ഉയര്‍ത്തിയിട്ടുണ്ട്. കൂടാതെ വനത്തിലുളളിൽ പാമ്പുകടിയേറ്റ് മരിച്ചാല്‍ മൂന്ന് ലക്ഷവും, പുറത്താണെങ്കില്‍ രണ്ട് ലക്ഷവും ആശ്രിതർക്ക് നല്‍കും.

കേന്ദ്രാനുമതി ലഭിച്ച 10 ഹെക്ടർ വനഭൂമി റവന്യൂ വകുപ്പിന് കൈമാറിയിട്ടുണ്ട്. ബാക്കി വരുന്ന 111.58 ഹെക്ടർ വന ഭൂമി കൂടി റവന്യൂ വകുപ്പിന് കൈമാറും. ഇത് ആദിവാസി കുടുംബങ്ങൾക്ക് കൈമാറുമെന്നും മന്ത്രി പറഞ്ഞു. വനം വകുപ്പ് ഓഫീസുകളിൽ എത്തുന്ന പരാതികളിൽ കാലതാമസം കൂടാതെ നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി. സംസ്ഥാനത്തെ പന്ത്രണ്ടാമത് വനം അദാലത്താണ് നിലമ്പൂരിൽ നടക്കുന്നത്. 220 അപേക്ഷകള്‍ ലഭിച്ചു. ഇതിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ജാർഖണ്ഡ് സ്വദേശിയുടെ വിധവയ്ക്ക് നഷ്ടപരിഹാരമായ 10 ലക്ഷം രൂപയും മന്ത്രി കൈമാറി. വന്യമൃഗശല്യം മൂലം കൃഷി നശിച്ച കർഷകർക്കായി 34 ലക്ഷം രൂപയും വിതരണം ചെയതു.

പി.വി അൻവർ എം.എൽ.എ അധ്യക്ഷനായി. പി.വി.അബ്ദുൾ വഹാബ് എം.പി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ കലക്ടർ ജാഫർ മാലിക്, വനം പ്രിൻസിപ്പൽ സി.സി.എഫ് ദേവേന്ദ്രകുമാർ, നിലമ്പൂർ നഗരസഭാ ചെയർപേഴ്സൺ പത്മിനി ഗോപിനാഥ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.പി സുഗതൻ, നഗരസഭാ കൗൺസിലർ ഗീരിഷ് മോളൂർമത്തിൽ, പഞ്ചായത്ത് പ്രസിഡൻറുമാർ, വനപാലകർ എന്നിവർ പങ്കെടുത്തു.

Intro:നിലമ്പൂർ ഓ.സി.കെ ഓഡിറ്റോറിയത്തിൽ നടക്കുന്ന വനം അദാലത്ത് വനം വകുപ്പ് മന്ത്രി അഡ്വ.കെ.രാജു ഉദ്ഘാടനം ചെയതുBody:നിലമ്പൂർ ഓ.സി.കെ ഓഡിറ്റോറിയത്തിൽ നടക്കുന്ന വനം അദാലത്ത് വനം വകുപ്പ് മന്ത്രി അഡ്വ.കെ.രാജു ഉദ്ഘാടനം ചെയതു വനം മേഖലയുമായി ബന്ധപ്പെട്ട പരാതികൾക്ക് വേഗം തീർപ്പ് കൽപ്പിക്കാനാണ് വനം അദാലത്തുകൾ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു, നിലവിലെ വനനിയമങ്ങൾ ,ചട്ടങ്ങൾ, കോടതി വിധി എന്നിവയുടെ ഉള്ളിൽ നിന്നായിരിക്കും പരിഹാരങ്ങൾ കണ്ടെത്തുക, ഭൂമി സംബന്ധമായ കാര്യങ്ങൾ ഒഴികെ ബാക്കിയെല്ലാ പരാതികൾക്കും പരിഹാരം കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി രാജു പറഞ്ഞു,, ഈ സർക്കാർ വന്ന ശേഷം കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യജീവികളുടെ ആക്രമണത്തിൽ മരിക്കുന്നവരുടെ ആശ്രിതർക്ക് നൽകിയിരുന്ന 5 ലക്ഷം 10 ലക്ഷമാക്കി മാറ്റിയിട്ടുണ്ട്.കൂടാതെ പാമ്പുകടിയേൽക്കുന്നത് വനത്തിലുളളിൽ വെച്ചാണെങ്കിൽ 3 ലക്ഷവും, പുറത്താണ്ടക്കിൽ 2 ലക്ഷവും മരണപ്പെട്ടാൽ ആശ്രിതർക്ക് ലഭിക്കും, കേന്ദ്ര അനുമതി ലഭിച്ച 10 ഹെക്ടർ വനഭൂമി റവന്യൂ വകുപ്പിന് കൈമാറിയിട്ടുണ്ട് ബാക്കി വരുന്ന 111.58 ഹെക്ടർ വന ഭൂമി കൂടി റവന്യൂ വകുപ്പിന് കൈമാറും, ഇത് ആദിവാസി കുടുംബങ്ങൾക്ക് കൈമാറുമെന്നും മന്ത്രി പറഞ്ഞു, വനം വകുപ്പ് ഓഫീസുകളിൽ എത്തുന്ന പരാതികളിൽ കാലതാമസം കൂടാതെ നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി സംസ്ഥാനത്ത് 12 മത്തെ വനം അദാലത്താണ് നിലമ്പൂരിൽ നടക്കുന്നത്, 220 അപേക്ഷകളാണ് ലഭിച്ചത്, ഇതിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ജാർഖണ്ഡ് സ്വദേശിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി 10 ലക്ഷം രൂപയും ചടങ്ങിൽ മന്ത്രി ജാർഖണ്ഡ് സ്വദ്ദേശിയുടെ വിധിക്ക് കൈമാറി, വന്യമൃഗശല്യം മൂലം കൃഷി നശിച്ച കർഷകർക്കായി 34 ലക്ഷം രൂപയും വിതരണം ചെയതു. പി.വി.അൻവർ എം.എൽ.എ അധ്യക്ഷത വഹിച്ചു, പി.വി.അബ്ദുൾ വഹാബ് എം.പി.മുഖ്യ പ്രഭാഷണം നടത്തി, ജില്ലാ കലക്ടർ ജാഫർ മാലിക്, വനംപ്രിൻസിപ്പൽ സി.സി.എഫ് ദേവേന്ദ്രകുമാർ, നിലമ്പൂർ നഗരസഭാ ചെയർപേഴ്സൺ പത്മിനി ഗോപിനാഥ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.സുഗതൻ, നഗരസഭാ കൗൺസിലർ ഗീരിഷ് മോളൂർമത്തിൽ, പഞ്ചായത്ത് പ്രസിഡൻറുമാർ, വനപാലകർ എന്നിവർ പങ്കെടുത്തുConclusion:Etv
Last Updated : Nov 30, 2019, 1:10 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.