ETV Bharat / state

നിലമ്പൂരില്‍ ഭക്ഷ്യ കിറ്റുകള്‍ പുഴുവരിച്ച സംഭവം; മുൻസിപ്പൽ കോൺഗ്രസ് പ്രസിഡന്‍റ് രാജിവച്ചു - Rahul Gandhi

ഭക്ഷ്യ കിറ്റ് നശിച്ചതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് നിലമ്പൂർ മുൻസിപ്പൽ കോൺഗ്രസ് പ്രസിഡന്‍റ് പാലോളി മെഹബൂബാണ് രാജിവച്ചത്

രാഹുൽ ഗാന്ധി നൽകിയ ഭക്ഷ്യ കിറ്റ് നശിച്ചു  ഭക്ഷ്യ കിറ്റ് നശിച്ചു  നിലമ്പൂർ മലപ്പുറം  nilambur malappuram  Rahul Gandhi  food kit given by Rahul Gandhi was destroyed
രാഹുൽ ഗാന്ധി നൽകിയ ഭക്ഷ്യ കിറ്റ് നശിച്ച സംഭവത്തിൽ രാജി
author img

By

Published : Nov 27, 2020, 7:28 PM IST

Updated : Nov 27, 2020, 8:25 PM IST

മലപ്പുറം: പ്രളയ സഹായമായി രാഹുല്‍ ഗാന്ധി എംപി നല്‍കിയ ഭക്ഷ്യ കിറ്റുകള്‍ പുഴുവരിച്ച് നശിച്ച സംഭവത്തിൽ നിലമ്പൂർ മുൻസിപ്പൽ കോൺഗ്രസ് പ്രസിഡന്‍റ് പാലോളി മെഹബൂബ് രാജിവച്ചു. ഭക്ഷ്യ കിറ്റ് നശിച്ചതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. ഭക്ഷ്യ കിറ്റുകള്‍ പുഴുവരിച്ച് നശിച്ച സംഭവത്തില്‍ ഡിസിസി പ്രസിഡന്‍റ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

250ഓളം ഭക്ഷ്യ കിറ്റുകള്‍ നശിച്ചുപോയത് വലിയ വിവാദമായിരുന്നു. മുന്‍സിപ്പല്‍ കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസിനെ ഏല്‍പ്പിച്ച കിറ്റുകളാണ് പുഴുവരിച്ച നിലയില്‍ കണ്ടെത്തിയത്. നിലമ്പൂരിലെ പ്രളയബാധിതര്‍ക്ക് വിതരണം ചെയ്യാനായി ഏല്‍പ്പിച്ച ഭക്ഷ്യ കിറ്റുകളാണ് വാടകക്കെട്ടിടത്തില്‍ കിടന്ന് പുഴുവരിച്ച് നശിച്ചത്.

Last Updated : Nov 27, 2020, 8:25 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.