ETV Bharat / state

പൂപ്പാടം കാണാന്‍ ഇനി അതിര്‍ത്തി കടക്കേണ്ട, സഞ്ചാരികൾക്ക് വിരുന്നൊരുക്കി വഴിക്കടവിലെ പൂകൃഷി - latest news in malappuram

പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ പൂകൃഷിയില്‍ യുവാവിന് നൂറുമേനി വിളവ്. കൃഷി കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിപ്പിക്കാനൊരുങ്ങി യുവകര്‍ഷകന്‍.

പൂപ്പാടം കാണാന്‍ ഇനി അതിര്‍ത്തി കടക്കേണ്ട  സഞ്ചാരികൾക്ക് വിരുന്നൊരുക്കി വഴിക്കടവിലെ പൂക്കൃഷി  വഴിക്കടവിലെ പൂക്കൃഷി  പൂക്കൃഷി  Flower farming  Flower farming in Nilambur  വഴിക്കടവ്  യുവകര്‍ഷകന്‍  പൂക്കൃഷിയില്‍ യുവാവിന് നൂറുമേനി വിളവ്  Flower farming in Nilambur in Malappuram  ഗുണ്ടല്‍പേട്ട്  നിലമ്പൂര്‍ വഴിക്കടവിലെ പൂക്കൃഷിയിടം  മലപ്പുറം വാര്‍ത്തകള്‍  malappuram news  latest news in malappuram  kerala news updates
നിലമ്പൂര്‍ വഴിക്കടവിലെ പൂക്കൃഷിയിടത്തിലെ കാഴ്‌ചകള്‍
author img

By

Published : Aug 31, 2022, 11:43 AM IST

മലപ്പുറം: പൂപ്പാടം കാണാനും സെല്‍ഫിയെടുക്കാനും തേക്കിന്‍റെ നാട്ടുകാര്‍ക്ക് അതിര്‍ത്തി കടന്ന് ഇനി ഗുണ്ടല്‍പേട്ട് പോവേണ്ട. കാഴ്‌ചയുടെ വിരുന്നൊരുക്കി സഞ്ചാരികള്‍ക്കായി കാത്തിരിക്കുകയാണ് നിലമ്പൂര്‍ വഴിക്കടവിലെ നറുകയില്‍ പ്രജീഷിന്‍റെ പൂപ്പാടം. മഞ്ഞ, ഓറഞ്ച് എന്നീ നിറങ്ങളിലുള്ള ആയിരക്കണക്കിന് ചെടികളാണ് ഇവിടെ പൂത്തുലഞ്ഞ് നില്‍ക്കുന്നത്.

നിലമ്പൂര്‍ വഴിക്കടവിലെ പൂക്കൃഷിയിടത്തിലെ കാഴ്‌ചകള്‍

കാറ്റിന് പോലും പൂക്കളുടെ സുഗന്ധമാണെന്ന് പറയാം. പൂകൃഷിയില്‍ താല്‍പര്യം തോന്നിയ പ്രജീഷ്‌ യൂട്യൂബ് നോക്കിയാണ് കൃഷി രീതികളെല്ലാം സ്വായത്തമാക്കിയത്. തുടര്‍ന്ന് കൂട്ടുകാരന്‍റെ 30 സെന്‍റ് സ്ഥലത്ത് കൃഷി ആരംഭിക്കുകയും ചെയ്‌തു.

തൃശ്ശൂര്‍ മണ്ണുത്തിയില്‍ നിന്ന് 5000 രൂപയ്‌ക്ക് ചെടികള്‍ വാങ്ങിയാണ് കൃഷിക്ക് തുടക്കമിട്ടത്. ജൈവവളങ്ങള്‍ മാത്രമാണ് പ്രജീഷ് കൃഷിക്കായി ഉപയോഗിക്കുന്നത് എന്നതാണ് മറ്റുള്ളവരില്‍ നിന്ന് പ്രജീഷിനെ വ്യത്യസ്‌തനാക്കുന്നത്. ഓണക്കാലം ലക്ഷ്യം വച്ചാണ് പരീക്ഷണാടിസ്ഥാനത്തില്‍ പ്രജീഷ് കൃഷി ആരംഭിച്ചത്. എന്നാല്‍ പരീക്ഷണ കൃഷിയില്‍ തന്നെ നൂറുമേനി വിളവെടുക്കാനായ സന്തോഷത്തിലാണ് പ്രജീഷും കുടുംബവും.

വീട്ടുകാരും പൂകൃഷിയെ പരിപാലിക്കാന്‍ പ്രജീഷിനൊപ്പമുണ്ട്. വിളവെടുപ്പിന് മുമ്പ് തന്നെ ധാരാളം സ്‌കൂളുകളും ക്ലബ്ബുകളും പൂക്കള്‍ ഓര്‍ഡര്‍ ചെയ്‌തിട്ടുണ്ട്. ജൈവ കൃഷി ആയതുകൊണ്ട് തന്നെ പൂക്കള്‍ക്ക് ആവശ്യക്കാര്‍ കൂടുതലാണ്. മാത്രമല്ല പൂകൃഷി കാണാനും ഫോട്ടോയെടുക്കാനും നിരവധി പേരാണ് കൃഷിയിടത്തില്‍ എത്തുന്നത്.

ആദ്യ കൃഷിയില്‍ തന്നെ ഇത്രയധികം വിളവ് ലഭിച്ച സന്തോഷത്തിലാണ് പ്രജീഷ്. കൂടുതല്‍ ആവശ്യക്കാര്‍ എത്തുന്നത് കൊണ്ട് തന്നെ അടുത്ത തവണ കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഈ യുവകര്‍ഷകന്‍.

also read: പഠിച്ചത് ആതുര സേവനം, ജോലി പൂകൃഷി, നൂറുമേനി വിളവുമായി യുവാവ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.