മലപ്പുറം: പി.വി.അബ്‌ദുള്‍ വഹാബ് എം.പിയുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച നിലമ്പൂര്‍ റെയില്‍വെ സ്റ്റേഷന്‍റെ നിര്‍മിച്ച രണ്ടാമത്തെ പ്ലാറ്റ് ഫോം ഷെല്‍ട്ടര്‍ ഉദ്ഘാടനം ചെയ്‌തു. പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 12.50 ലക്ഷം രൂപ ഉപയോഗിച്ചാണ് ഷെല്‍ട്ടര്‍ നിര്‍മാണം പൂര്‍ത്തീകരിച്ചത്. ചടങ്ങിന്‍റെ ഉദ്ഘാടനം പി.വി അബ്‌ദുള്‍ വഹാബ് എം.പി നിര്‍വഹിച്ചു. രണ്ട് പ്ലാറ്റ്ഫോം ഷെല്‍ട്ടര്‍ കൂടി നിര്‍മിക്കാന്‍ റെയില്‍വേക്ക് പദ്ധതിയുണ്ട്. ഇതിനായി എം.എല്‍.എ ഫണ്ടില്‍ നിന്ന് തുക അനുവദിക്കുമെന്ന് പി.വി അന്‍വര്‍ എം.എല്‍.എ ചടങ്ങില്‍ ഉറപ്പ് നല്‍കി. നിലമ്പൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എം.പിയുടെ പ്രാദേശിക ഫണ്ടില്‍ 11.50 ലക്ഷം രൂപ ചെലവിട്ട് നിര്‍മിച്ച ഒന്നാം ഫ്ലാറ്റ് ഫോം 2017 ജൂണില്‍ പൊതു ജനങ്ങള്‍ക്കായി സമര്‍പ്പിച്ചിരുന്നു.
ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ് അധ്യക്ഷത വഹിച്ചു. പാലക്കാട് ഡിവിഷന്‍ റെയില്‍വേ മാനേജര്‍ പ്രതാപ് സിംഗ് ഷമി മുഖ്യാതിഥിയായിരുന്നു. പി.വി അന്‍വര്‍ എം.എല്‍.എ, ഡോ. ബിജു നൈനാന്‍, ജില്ലാ പഞ്ചായത്തംഗം ടി.പി അഷ്‌റഫ് അലി, നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എ. ഗോപിനാഥ്, പ്രതിപക്ഷ നേതാവ് എന്‍. വേലുക്കുട്ടി പ്രഭാകരന്‍, സീനിയര്‍ കൊമേഴ്‌സ്യല്‍ മാനേജര്‍ ജെറിന്‍. ജി. ആനന്ദ്, സീനിയര്‍ ഓപറേഷന്‍ മാനേജര്‍ അശോക് കുമാര്‍,സീനിയര്‍ എന്‍ജിനിയര്‍ കോര്‍ഡിനേറ്റര്‍ അനന്ദ രാമന്‍, റെയില്‍വേ സൗത്ത് സോണ്‍ കമ്മിറ്റി അംഗം ഷിജു അബ്രഹാം, വിനോദ് പി.മേനോന്‍, യു. നരേന്ദ്രന്‍, ഷേര്‍ളി തുടങ്ങിയവര്‍ സംസാരിച്ചു.