മലപ്പുറം: തിരൂർ റെയില്‍വേ സ്റ്റേഷനിൽ അഞ്ച് കിലോയോളം കഞ്ചാവുമായി കൊല്‍ക്കത്ത സ്വദേശി പിടിയിൽ. കൊല്‍ക്കത്ത സ്വദേശിയായ സൈഫുദ്ധീനെ കഞ്ചാവുമായി പിടികൂടിയത്. ഇന്ന്(09.08.2022) രാവിലെ 6.30 ന് എത്തിയ ചെന്നൈ മെയിലിലാണ് പ്രതി കഞ്ചാവ് കടത്തിയത്.
പിടികൂടിയ കഞ്ചാവ് അഞ്ച് കിലോയോളം തൂക്കം വരും. തിരൂർ റെയില്‍വേ പോലീസും, എക്‌സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.