മലപ്പുറം: പൊന്നാനി ഹാർബറിൽ മത്സ്യ ബന്ധനബോട്ടിന് തീ പിടിച്ചു. മത്സ്യ ബന്ധനം കഴിഞ്ഞ് ഹാർബറിനോട് ചേർന്ന് നിർത്തിയിട്ടിരുന്ന ഭാരത് എന്ന ബോട്ടിനാണ് തിങ്കളാഴ്ച രാത്രി 9 മണിയോടെ തീപിടിച്ചത്. തീ പടരുന്നത് കണ്ട തൊഴിലാളികൾ ഉടൻ തന്നെ മറ്റൊരു ഭാഗത്തേക്ക് ബോട്ട് വലിച്ചു നീക്കിയത് വൻ അപകടം ഒഴിവാക്കി.
പൊന്നാനി ഫയർ ഫോഴ്‌സും, മത്സ്യ തൊഴിലാളികളും ചേർന്ന് തീ അണച്ചെങ്കിലും ബോട്ട് പൂർണമായും കത്തി നശിച്ചു. പൊന്നാനി സ്വദേശി അബ്ദുള്ളക്കുട്ടി എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചതെന്ന് ഉടമ പറഞ്ഞു.
Also Read: video: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; എടവണ്ണയില്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്