ETV Bharat / state

സ്നേഹത്തിനും പരിചരണത്തിനും നന്ദി; കൊവിഡിനെ തോല്‍പ്പിച്ച് വീട്ടിലേക്ക് - ഉംറ തീർഥാടനം

23 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് വാണിയമ്പലം സ്വദേശിനിയുടെ വീട്ടിലേക്കുള്ള മടക്കം.

malappuram first covid patient  malappuram covid patient  മലപ്പുറം കോവിഡ്  ആദ്യ കോവിഡ് കേസ്  മഞ്ചേരി മെഡിക്കൽ കോളജ്  ഉംറ തീർഥാടനം  108 ആംബുലൻസ്
മലപ്പുറത്തെ ആദ്യ കൊവിഡ് രോഗി ആശുപത്രി വിട്ടു
author img

By

Published : Apr 6, 2020, 1:26 PM IST

മലപ്പുറം: ജില്ലയിൽ ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്‌ത വാണിയമ്പലം സ്വദേശിയായ സ്‌ത്രീ രോഗം ഭേദമായി ആശുപത്രി വിട്ടു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പരിചരിച്ച ഡോക്‌ടർമാരും ജീവനക്കാരും സന്തോഷത്തോടെയാണ് ഇവരെ വീട്ടിലേക്ക് യാത്രയാക്കിയത്. മാര്‍ച്ച് ഒമ്പതിന് ഉംറ തീർഥാടനം കഴിഞ്ഞെത്തിയ ഇവരെ രോഗലക്ഷണങ്ങളെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയും ചെയ്‌തു.

മലപ്പുറത്തെ ആദ്യ കൊവിഡ് രോഗി ആശുപത്രി വിട്ടു

23 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് വീട്ടിലേക്കുള്ള മടക്കം. പരിചരിച്ച എല്ലാവരോടും കണ്ണ് നിറഞ്ഞുകൊണ്ടുള്ള നന്ദി പറച്ചിലിന് ശേഷം, പ്രത്യേകം സജ്ജമാക്കിയ 108 ആംബുലൻസിലായിരുന്നു ഇവര്‍ വീട്ടിലേക്ക് മടങ്ങിയത്. നിലവില്‍ 11 പേരാണ് രോഗബാധയെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.