ETV Bharat / state

മലപ്പുറത്തെ ആദ്യ കൊവിഡ് രോഗി ആശുപത്രി വിട്ടു

ജില്ലയിൽ ആദ്യം കൊവിഡ് സ്ഥിരീകരിച്ച രോഗി രോഗമുക്തയായി. ഉംറ കഴിഞ്ഞ് തിരിച്ചെത്തിയ ഇവർക്ക് മാർച്ച് 16നാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

author img

By

Published : Apr 6, 2020, 5:13 PM IST

Updated : Apr 6, 2020, 5:20 PM IST

first covid patient  malappuram  discharge hospital  രോഗമുക്ത  ഉംറ  ആംബുലൻസd  മലപ്പുറം
മലപ്പുറത്തെ ആദ്യ കൊവിഡ് രോഗി ആശുപത്രി വിട്ടു

മലപ്പുറം: ജില്ലയിൽ ആദ്യം കൊവിഡ് സ്ഥിരീകരിച്ച വാണിയമ്പലം സ്വദേശി ആശുപത്രി വിട്ടു. മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സക്ക് ശേഷമാണ് ഇവർ രോഗമുക്തയായത്. ഉംറ കഴിഞ്ഞ് തിരിച്ചെത്തിയ ഇവർക്ക് മാർച്ച് 16നാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം നടത്തിയ പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു. എം ഉമ്മർ എംഎൽഎ, മെഡിക്കൽ കോളജ് സൂപ്രണ്ട് നന്ദകുമാർ, ആരോഗ്യ പ്രവർത്തകർ ചികിത്സ നടത്തിയിരുന്ന ഡോക്‌ടർമാർ നഴ്‌സ്‌മാർ എന്നിവർ ചേർന്ന് ഇവർക്ക് യാത്രയയപ്പ് നൽകി. സന്തോഷ സൂചകമായി ആപ്പിൾ വിതരണവും നടത്തി. പ്രത്യേക ആംബുലൻസിലാണ് ഇവരെ വീട്ടിലേക്ക് അയച്ചത്.

Last Updated : Apr 6, 2020, 5:20 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.