ETV Bharat / state

കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസിൽ അഗ്നിബാധ - Calicut University Campus

വിദേശ വിദ്യാർഥികളുടെ ഹോസ്റ്റലിന് സമീപം, കോഹിനൂർ എന്നിവിടങ്ങളിലാണ് തീ പടര്‍ന്നത്

Fire on Calicut University Campus  കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസിൽ അഗ്നിബാധ  Calicut University Campus  Fire
കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസിൽ അഗ്നിബാധ
author img

By

Published : Feb 8, 2020, 9:24 PM IST

മലപ്പുറം: കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസിൽ വീണ്ടും അഗ്നിബാധ. ക്യാമ്പസിന്‍റെ വിവിധ ഭാഗങ്ങളിലായി 15 ഏക്കർ കാട് കത്തിനശിച്ചു. കോഴിക്കോട് മീഞ്ചന്തയിൽ നിന്നും ഫയർഫോഴ്‌സ് എത്തി ഒരു മണിക്കൂറിലധികം സമയമെടുത്ത് തീയണക്കാന്‍ ശ്രമിച്ചിട്ടും പൂർണ്ണമായും ഫലം കണ്ടില്ല. പച്ചമരങ്ങളിൽ ഉൾപ്പെടെയാണ് തീ പടർന്നത്. വിദേശ വിദ്യാർഥികളുടെ ഹോസ്റ്റലിന് സമീപം, കോഹിനൂർ എന്നിവിടങ്ങളിലാണ് തീ പടര്‍ന്നത്. ക്യാമ്പസിൽ ഫയർ സ്റ്റേഷന് സ്ഥലം നൽകിയിട്ടുണ്ടെങ്കിലും എംഒയുവിലെ വ്യവസ്ഥകൾ സംബന്ധിച്ച അഭിപ്രായ വ്യത്യാസമാണ് പദ്ധതിക്ക് തടസമാകുന്നത്.

സർവകലാശാല തയ്യാറാക്കിയ എംഒയു അനുസരിച്ച് ക്രമനമ്പർ ആറ് പ്രകാരം ഫയർസ്റ്റേഷൻ സ്ഥാപിച്ച് 30 വർഷം കഴിഞ്ഞാൽ ഭൂമിയും അതിലെ നിർമാണങ്ങളും സർവകലാശാലയുടേതായിരിക്കും എന്നാണ്. മലപ്പുറം ജില്ലയിൽ തന്നെ ഏറെ സൗകര്യപ്രദമായ സ്ഥലത്താണ് ജനങ്ങളുടെ ജീവനും സ്വത്തിനും ഏറെ ഉപകാരപ്രദമായ രീതിയിൽ കാലിക്കറ്റ് സർവകലാശാല ക്യാമ്പസിലെ ഫയർസ്റ്റേഷൻ സ്ഥാപിക്കാനാകുക. എംഒയുവിലെ ആറാം നമ്പർ വ്യവസ്ഥ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫയർ ആന്‍റ് റസ്ക്യൂ വകുപ്പ് അധികൃതർക്ക് കത്ത് നൽകിയിട്ടുണ്ട്. പി അബദുൽ ഹമീദ് എംഎൽഎ പ്രശ്നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ടും ഫയർഫോഴ്സ് അധികൃതർ കത്ത് നൽകിയിട്ടുണ്ട്. വിഷയം നിയമസഭയിൽ ചർച്ചയായിട്ടും നാളിതുവരെയും ഫയർ സ്റ്റേഷന്‍ യാഥാർഥ്യമാകാൻ അനുകൂല സാഹചര്യം ഒരുങ്ങിയിട്ടില്ല.

Intro:കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസിൽ വീണ്ടും അഗ്നിബാധ. പതിനഞ്ച് ഏക്കറോളം സ്ഥലത്ത് തീ പടർന്നു പിടിച്ചു. അതേ സമയം തേഞ്ഞിപ്പലത്ത്
ഫയർസ്റ്റേഷൻ സ്ഥാപിക്കണമെന്ന ആവശ്യം സാങ്കേതിക കുരുക്കിലാണ്Body:കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ വിവിധ ഭാഗങ്ങളിലായി 15 ഏക്കർ കാട് കത്തിനശിച്ചു.കോഴിക്കോട് മീഞ്ചന്തയിൽ നിന്നും ഫയർഫോഴ്സ് എത്തി ഒരു മണിക്കൂറിലധികം തീ കെടുത്താൻ ശ്രമിച്ചിട്ടും പൂർണ്ണമായും ഫലം കണ്ടില്ല.
പച്ചമരങ്ങളിൽ ഉൾപ്പെടെയാണ് തീ പടർന്നത്. വിദേശ വിദ്യാർഥികളുടെ ഹോസ്റ്റലിന് സമീപം, കോഹിനൂർ എന്നിവിടങ്ങളിലായിരുന്നു തീ ആളിക്കത്തിയത്. ക്യാമ്പസിൽ ഫയർ സ്റ്റേഷന് സ്ഥലം നൽകിയിട്ടുണ്ടെങ്കിലും എം ഒ യു വി ലെ വ്യവസ്ഥകൾ സംബന്ധിച്ച അഭിപ്രായ വ്യത്യാസമാണ് പദ്ധതിയ്ക്ക് നിലവിൽ തടസം .സർവകലാശാല തയ്യാറാക്കിയ എംഒയു അനുസരിച്ച് ക്രമനമ്പർ ആറ്പ്രകാരം ഫയർസ്റ്റേഷൻ സ്ഥാപിച്ച് 30 വർഷം കഴിഞ്ഞാൽ ഭൂമിയും അതിലെ നിർമ്മാണങ്ങളും സർവകലാശാലയുടെതായിരിക്കുമെന്നതാണ്മലപ്പുറം ജില്ലയിൽ തന്നെ ഏറെ സൗകര്യപ്രദമായ സ്ഥലത്താണ് ജനങ്ങളുടെ ജീവനും സ്വത്തിനും ഏറെ ഉപകാരപ്രദമായ രീതിയിൽ കാലിക്കറ്റ് സർവകലാശാല ക്യാമ്പസിലെ ഫയർസ്റ്റേഷൻ സ്ഥാപിക്കാനാകുക.എം ഒ യു വി ലെ ആറാം നമ്പർ വ്യവസ്ഥ റദ്ധാക്കണമെന്നാവശ്യപ്പെട്ട് ഫയർ ആന്റ് റസ്ക്യൂ ഡിപ്പാർട്ടുമെന്റ് അധികൃതർക്ക് കത്ത് നൽകിയിട്ടുണ്ട്. പി അബദുൽ ഹമീദ് എം എൽ എ
പ്രശ്നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ടും ഫയർഫോഴ്സ് അധികൃതർ കത്ത് നൽകിയിട്ടുണ്ട്. വിഷയം നിയമസഭയിൽ പോലും ചർച്ചയായിട്ടും നാളിതുവരെയായിട്ടും ഫയർ സ്‌റ്റേഷൻ യാഥാർത്ഥ്യമാകാൻ അനുകൂല സാഹചര്യമൊരുങ്ങിയിട്ടില്ലConclusion:ഫയർസ് റ്റേഷൻ ആവശ്യം നടപ്പായില്ല
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.