മലപ്പുറം : പൗരത്വ നിയമത്തിനെതിരെ മുസ്ലിം ലീഗിന്‍റെ ശക്തമായ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിൻവാതിലിലൂടെ പൗരത്വം നടപ്പാക്കാന്‍ ശ്രമിച്ച കേന്ദ്ര സർക്കാരിനെതിരെ മുസ്ലിം ലീഗ് സമർപ്പിച്ച ഹർജി രണ്ടാഴ്‌ചയ്‌ക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കാനിരിക്കവേയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
Also Read: മുട്ടില്‍ വനം കൊള്ളയില്‍ മുഖ്യമന്ത്രി മൗനം വെടിയണമെന്ന് പ്രതിപക്ഷ നേതാവ്
പുതിയ വിജ്ഞാപനത്തിന് പൗരത്വ നിയമവുമായി ബന്ധമില്ലെന്നും അതിനാൽ മുസ്ലിം ലീഗിന്‍റെ ഹർജി തള്ളണമെന്നും കേന്ദ്ര സർക്കാർ ഇന്നലെ കോടതിയിൽ സത്യവാങ്മൂലത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.
കേന്ദ്ര സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിന് മറുപടി നൽകാൻ സുപ്രീം കോടതി മുസ്ലിം ലീഗിന് രണ്ടാഴ്‌ചത്തെ സമയം അനുവദിച്ചിരിക്കുകയാണ്.
പൗരത്വ നിയമത്തിനെതിരായി മുസ്‌ലിം ലീഗിന്‍റെ നിയമ പോരാട്ടം ഏത് അറ്റം വരെയും പോകുമെന്ന് മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീർ എംപി നേരത്തേ അറിയിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞ വർഷമാണ് സുപ്രീം കോടതിയിൽ ലീഗ് ഹർജി സമർപ്പിച്ചത്.
Read more: പൗരത്വ നിയമം; നിയമപോരാട്ടം തുടരുമെന്ന് മുസ്ലീംലീഗ്
കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്നതിന് എതിര്‍പ്പില്ലെന്നും എന്നാല്‍ മുസ്ലീങ്ങളെ മാത്രം ഇതില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത് ഭരണഘടന ഉറപ്പു നല്‍കുന്ന തുല്യതക്കുള്ള മൗലികാവകാശത്തിന്‍റെ ലംഘനമാണെന്നുമാണ് മുസ്ലീം ലീഗ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. മാത്രമല്ല, അസമില്‍ നടപ്പാക്കിയ പൗരത്വ ഭേദഗതി നിയമം പിന്‍വാതില്‍ വഴി രാജ്യമൊട്ടുക്കും നടപ്പാക്കുന്നതിനുള്ള ഗൂഢ തന്ത്രത്തിന്‍റെ ഭാഗമാണ് കേന്ദ്രസര്‍ക്കാര്‍ നീക്കമെന്നും അഡ്വ. ഹാരിസ് ബീരാന്‍ മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍ മുസ്ലിംലീഗ് ആരോപിച്ചിരുന്നു.