ETV Bharat / state

വെസ്റ്റ് നൈൽ വൈറസിനെക്കുറിച്ച് പഠിക്കാൻ വിദഗ്ധസംഘം മലപ്പുറത്ത് - വെക്ടര്‍ കണ്‍ട്രോള്‍ റിസര്‍ച്ച്

വൈറസ് ബാധ ഉണ്ടാകാനിടയായ സാഹചര്യം കണ്ടെത്തുക, കൊതുകുകളെ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുക, ഇത്തരം രോഗങ്ങള്‍ വരാതിരിക്കാനുള്ള മുൻകരുതലുകള്‍ നിര്‍ദ്ദേശിക്കുക എന്നിവയാണ് പരിശോധനയുടെ പ്രധാന ലക്ഷ്യങ്ങള്‍.

വെസ്റ്റ് നൈൽ വൈറസിനെക്കുറിച്ച് പഠിക്കാൻ വിദഗ്ധസംഘം മലപ്പുറത്ത്
author img

By

Published : Mar 20, 2019, 2:39 PM IST

വെസ്റ്റ് നൈല്‍ പനിയെക്കുറിച്ച് പഠിക്കാൻ വിദഗ്ദ്ധ സംഘങ്ങൾ ഇന്ന് മലപ്പുറത്തെത്തി. സംസ്ഥാന എൻഡമോളജി യൂണിറ്റിലേയും കോട്ടയം ആസ്ഥാനമായുള്ള വെക്ടര്‍ കണ്‍ട്രോള്‍ റിസര്‍ച്ച് സെന്‍ററിലേയും ഉദ്യോഗസ്ഥരാണ് മലപ്പുറത്ത് എത്തിയത്. വെസ്റ്റ് നൈല്‍ ബാധിച്ച് മരിച്ചആറ് വയസുകാരൻ മുഹമ്മദ് ഷാന്‍റെ വേങ്ങര എ ആര്‍ നഗറിലെ വീടിന് സമീപ പ്രദേശങ്ങളിലായിരുന്നു ആദ്യ പരിശോധന. ക്യൂലക്സ് കൊതുകുകളുടെ വലിയതോതിലുള്ള സാന്നിധ്യമാണ് ഇവിടെ ഉണ്ടായിരുന്നത്.

കൊതുകുകളില്‍ വൈറസ് ഉണ്ടോയെന്ന് കണ്ടെത്തുന്നതിനായികോട്ടയത്തെ ലാബില്‍ പരിശോധന നടത്തും. ഉച്ചക്ക് ശേഷം മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ സക്കീനയുമായി വിദഗ്ദ്ധ സംഘം കൂടിക്കാഴ്ച നടത്തും. വെസ്റ്റ് നൈൽ പനിക്കെതിരെ വടക്കൻ കേരളത്തിൽ കനത്ത ജാഗ്രത തുടരുകയാണ്. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുകയാണ്. പക്ഷികളുടേയും മൃഗങ്ങളുടേയും രക്ത സാമ്പിള്‍ പരിശോധനക്കായി എടുത്തിട്ടുണ്ട്. രോഗം പടര്‍ന്നിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. വെസ്റ്റ് നൈല്‍ വൈറസ് പടരാതെ പ്രതിരോധിക്കാനുള്ള വാക്സിൻ ഇല്ലെന്നതാണ് വെല്ലുവിളി. പകരം കൊതുക് നശീകരണം ഊര്‍ജിതമാക്കുകയാണ് ആരോഗ്യവകുപ്പ്.

Intro:Body:

വെസ്റ്റ് നൈല്‍ വൈറസിനെക്കുറിച്ച് പഠിക്കാൻ വിദഗ്ദ്ധ സംഘം മലപ്പുറത്തെത്തി. മരിച്ച ആറ് വയസുകാരന്‍റെ വീടുകളില്‍നിന്ന് ക്യൂലക്സ് കൊതുകുകളെ ശേഖരിച്ചു. ഇവയുടെ പരിശോധന ഫലം രണ്ട് ദിവസത്തിനകം ലഭിക്കും.

Vo

കോട്ടയം ആസ്ഥാനമായുള്ള വെക്ടര്‍ കണ്‍ട്രോള്‍ റിസര്‍ച്ച് സെന്ററിലെ ശാസ്ത്രജ്ഞരാണ് മലപ്പുറത്തെത്തിയത്. വെസ്റ്റ് നൈല്‍ പനി ബാധിച്ച് മരിച്ച ആറ് വയസുകാരൻ മുഹമ്മദ് ഷാന്‍റെ അമ്മ വീടായ വെന്നിയൂരിലാണ് സംഘം ആദ്യം എത്തിയത്. കുടുംബാംഗങ്ങളില്‍നിന്ന് വിവരം ശേഖരിച്ചു. വീടിന്‍റെ സമീപ പ്രദേശങ്ങളില്‍നിന്ന് കൊതുകുകളെ പിടികൂടി. ക്യൂലക്സ് കൊതുകുകളുടെ വലിയതോതിലുള്ള സാന്നിധ്യമാണ് ഇവിടെ ഉണ്ടായിരുന്നത്. കൊതുകുകളില്‍ വൈറസ് ഉണ്ടോയെന്നറിയാൻ കോട്ടയത്തെ ലാബില്‍ പരിശോധന നടത്തും.

Byte 

പ്രശാന്ത സെയ്നി

ശാസ്ത്രജ്ഞൻ

തുടര്‍ന്ന് മുഹമ്മദ് ഷാന്‍റെ വീടായ വേങ്ങരയിലെത്തി പരിശോധന നടത്തി. വൈകിട്ടോടെ മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസറുമായി സംഘം ചര്‍ച്ച നടത്തും. സംസ്ഥാന എൻഡമോളജി യൂണിറ്റിലെ ഉദ്യോഗസ്ഥരും പരിശോധനകള്‍ക്കായി ഇന്ന് മലപ്പുറത്തെത്തുന്നുണ്ട്. പക്ഷികളില്‍നിന്ന് കൊതുകുകള്‍ വഴിയാണ് മനുഷ്യരില്‍ വെസ്റ്റ് നൈല്‍ വൈറസ് ബാധിക്കുന്നത്. ഇത് പടര്‍ന്നിട്ടില്ലെന്ന് തന്നെയാണ് ആരോഗ്യ വകുപ്പിന്‍റെ നിഗമനം.  

Etv bharat malappuram

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.