ETV Bharat / state

ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് വിട; സിനിമ തിയേറ്ററുകൾ വീണ്ടും തുറക്കുന്നു

author img

By

Published : Jan 5, 2021, 6:50 AM IST

ട്രോമ കെയറിന്‍റെ സഹായതോടെ തിയേറ്റർ പുർണമായും അണുവിമുക്തമാക്കി കഴിഞ്ഞു. ഒന്നിടവിട്ടായിരിക്കും സീറ്റുകൾ. ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയുന്നവർ ഇത് പ്രത്യേകം ശ്രദ്ധിക്കണമെന്നും അറിയിപ്പുണ്ട്.

Farewell to OTT platforms  Movie theaters reopen  ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് വിട  സിനിമാ തിയേറ്ററുകൾ വീണ്ടും തുറക്കുന്നു
സിനിമാ തിയേറ്ററുകൾ

മലപ്പുറം: മാർച്ച് മാസം മുതൽ അടഞ്ഞുകിടക്കുന്ന സിനിമ തിയേറ്ററുകൾ തുറക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയതോടെ നിലമ്പൂരിൽ ഉൾപ്പെടെ ജില്ലയിലെ തിയേറ്ററുകളിൽ മുന്നൊരുക്കങ്ങൾ തുടങ്ങി. നിലമ്പൂർ ഫെയർലാന്‍റ് തിയേറ്ററിലെ നാല് സ്ക്രീനുകളിലും സിനിമാ പ്രദർശനം ആരംഭിക്കും. എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായതായി നിലമ്പൂർ ഫെയർലാന്‍റ് തിയേറ്റർ മാനേജർ പി. പ്രവിൽ പറഞ്ഞു.

ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് വിട; സിനിമാ തിയേറ്ററുകൾ വീണ്ടും തുറക്കുന്നു

ട്രോമ കെയറിന്‍റെ സഹായതോടെ തിയേറ്റർ പുർണമായും അണുവിമുക്തമാക്കി കഴിഞ്ഞു. ഒന്നിടവിട്ടായിരിക്കും സീറ്റുകൾ. ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയുന്നവർ ഇത് പ്രത്യേകം ശ്രദ്ധിക്കണമെന്നും അറിയിപ്പുണ്ട്. സിനിമ വിതരണക്കാരുടെ യോഗം 5ന് നടക്കും അതിന് ശേഷമായിരിക്കും സിനിമകൾ തുടങ്ങുകയെന്നും പ്രവിൽ പറഞ്ഞു. എല്ലാ ദിവസവും അരമണിക്കൂറെങ്കിലും സിനിമ ഓടിയില്ലെക്കിൽ പ്രൊജക്ടർ ഉൾപ്പെടെ നശിക്കും. ഇതുമൂലം തിയേറ്റർ ഉടമകൾ നഷ്ടം സഹിച്ചും ഒഴിഞ്ഞ ഹാളിൽ മുടങ്ങാതെ സിനിമകൾ ഓടിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.