മലപ്പുറം: കഞ്ചാവ് വിതരണ സംഘത്തിലെ മുഖ്യകണ്ണി പിടിയില്‍. മോങ്ങം സ്വദേശി അബ്ദുൽ ഖാദറാണ് (45) പിടിയിലായത്. ആന്ധ്രയില്‍ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. വിദ്യാര്‍ഥികള്‍ക്കും അന്യസംസ്ഥാന തൊഴിലാളികള്‍ക്കും ഇയാള്‍ കഞ്ചാവ് വില്‍പന നടത്തിയിരുന്നതായി എക്സൈസ് വ്യക്തമാക്കി. മലപ്പുറം റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.അശോക് കുമാറും സംഘവുമാണ് അബ്‌ദുള്‍ ഖാദറിനെ അറസ്റ്റ് ചെയ്‌തത്. നാല് കിലോ കഞ്ചാവും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.
ആന്ധ്രാപ്രദേശില്‍ നിന്നും രണ്ട് കിലോഗ്രാം കഞ്ചാവ് അടങ്ങുന്ന പാര്‍സല്‍ 7000 രൂപയ്ക്കാണ് വാങ്ങുന്നത്. പിന്നീട് ഇത് 25,000 രൂപയ്ക്ക് മറിച്ചു വില്‍ക്കും. ചില്ലറ വിപണിയില്‍ അഞ്ച് ഗ്രാമിന് 500 രൂപയ്ക്കാണ് വിറ്റിരുന്നത്. എക്സൈസ് സംഘത്തിന്‍റെ പിടിയിലായ മറ്റൊരാളില്‍ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അബ്ദുല്‍ ഖാദറിനെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.