മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ നിന്നും മുസ്ലിംലീഗ് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുമെന്ന് ദേശീയ നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍ എംപി. യുഡിഎഫിന് കുഞ്ഞാലിക്കുട്ടി അനിവാര്യമാണ്. കുഞ്ഞാലിക്കുട്ടി കേരളത്തിലേക്ക് തിരിച്ചുവരുമെന്ന കാര്യം വ്യക്തമാണ്. എസ്ഡിപിഐ- സിപിഎം സഖ്യമുള്ള സ്ഥലങ്ങള്‍ ജനങ്ങളെ അറിയിക്കാന്‍ ധവളപത്രം ഇറക്കുമെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
അതേസമയം ലീഗും ജോസഫ് വിഭാഗവും കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുന്നത് യുഡിഎഫിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ലീഗിന്റെ സമ്മര്‍ദത്തിന് വഴങ്ങി ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയുമായി നീക്കുപോക്കുണ്ടായത് കോണ്‍ഗ്രസിനുള്ളില്‍ വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നു.