ETV Bharat / state

ശബരിമല യാത്രക്കിടെ 8 വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം; വയോധികന്‍ അറസ്റ്റില്‍ - ലൈംഗിക അതിക്രമം

minor girl sexually assaulted during Sabarimala pilgrim travel: ബസില്‍ വച്ചായിരുന്നു അതിക്രമം. കുട്ടിയുടെ കുടുംബം ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയായിരുന്നു. പിന്നാലെയാണ് വയോധികനെ പൊലീസ് അറസ്റ്റ് ചെയ്തത

girl sexually assaulted  sexual assault in bus  ലൈംഗിക അതിക്രമം  ബസില്‍ പീഡനം
elderly-man-arrested-for-assaulting-minor-girl
author img

By ETV Bharat Kerala Team

Published : Dec 28, 2023, 6:40 PM IST

മലപ്പുറം : ശബരിമല യാത്രക്കിടെ എട്ടുവയസുകാരിക്ക് നേരെ ലെെംഗികാതിക്രമം (elderly man arrested for assaulting minor girl during Sabarimala pilgrim travel). സംഭവത്തില്‍ 60കാരന്‍ അറസ്റ്റില്‍. മലപ്പുറം ചെെല്‍ഡ് ലെെനില്‍ ലഭിച്ച പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്.

കഴിഞ്ഞ ആഴ്‌ചയിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയും പിതാവും നാട്ടിലുള്ള ഏതാനും ആളുകളും ചേര്‍ന്നാണ് ശബരിമലയില്‍ തീര്‍ഥാടനത്തിനായി പോയത്. വഴിയില്‍ ഒരു സ്ഥലത്ത് വാഹനം നിര്‍ത്തുകയും പിതാവ് പ്രാഥമിക ആവശ്യങ്ങള്‍ക്കായി പുറത്തിറങ്ങുകയും ചെയ്‌തു. ഈ സമയത്ത് വാഹനത്തിലുണ്ടായിരുന്ന 60കാരൻ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു (minor girl sexually assaulted during Sabarimala pilgrim travel).

പിതാവ് തിരികെ എത്തിയപ്പോള്‍ കുട്ടി വിവരം പറഞ്ഞു. ശബരിമല യാത്ര കഴിഞ്ഞെത്തിയ ഉടനെ പെണ്‍കുട്ടിയുടെ കുടുംബം ചെെല്‍ഡ് ലെെനില്‍ പരാതി നല്‍കുകയായിരുന്നു.

അതേസയമം, തിരുവനന്തപുരം അയിരൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ 88 കാരനെ പൊലീസ് അറസ്റ്റ് ചെയ്‌തു. നാലും ഏഴും വയസുള്ള സഹോദരിമാരെ ലൈംഗികമായി ഉപദ്രവിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്.

കുട്ടികളുടെ വീട്ടില്‍ വച്ചാണ് സംഭവം. പ്രതിയായ വയോധികന്‍ കുട്ടികളുടെ മുത്തച്ഛന്‍റെ സുഹൃത്താണ്. മുത്തച്ഛന്‍ മരിച്ചതിനു ശേഷവും ഇയാള്‍ ഇടക്കിടയ്‌ക്ക് വീട്ടില്‍ പോയിരുന്നു. ഇത്തരത്തില്‍ വീട്ടിലെത്തിയ സമയത്താണ് പെണ്‍കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചത്.

വീട്ടിലെത്തിയ ഇയാള്‍ പലതവണ കുട്ടികളെ അതിക്രമത്തിന് ഇരയാക്കിയിട്ടുണ്ട്. മൂത്ത പെണ്‍കുട്ടി സ്‌കൂളില്‍ അവശനിലയില്‍ ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അധ്യാപകരാണ് വിവരം ചോദിച്ചറിഞ്ഞത്. പെണ്‍കുട്ടി വിവരം പറഞ്ഞതോടെ അധ്യാപകര്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുകയായിരുന്നു.

ചൈല്‍ഡ് ലൈന്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് ഇളയ കുട്ടിയും ലൈംഗികാതിക്രമത്തിന് ഇരയായ വിവരം പുറത്തറിഞ്ഞത്. ഇതോടെ ചൈല്‍ഡ് ലൈന്‍ അയിരൂര്‍ പൊലീസില്‍ വിവരം അറിയിച്ചു. പിന്നാലെ പൊലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്‌തു. അറസ്റ്റിലായ ഇയാളെ വൈദ്യ പരിശോധനയ്‌ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി.

Also Read: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം; വയോധികന്‍ അറസ്റ്റില്‍

ലൈംഗിക അതിക്രമത്തെ തുടര്‍ന്ന് ശാരീരിക അസ്വാസ്ഥ്യം ഉണ്ടെന്ന് കുട്ടികള്‍ കൗണ്‍സലിങ്ങില്‍ അറിയിച്ചിരുന്നു. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കുട്ടികളെ ഇയാള്‍ നിരന്തരം ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

അടുത്തിടെയാണ് മലപ്പുറത്ത് കലോത്സവത്തിനിടെ വിദ്യാര്‍ഥിനികളെ ലൈംഗിക ചൂഷണത്തിന് വിധേയനാക്കിയ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്‌തത്. ആരോപണ വിധേയനായ അധ്യാപകന്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തതിനെ തുടര്‍ന്ന് ഒളിവിലായിരുന്നു. കോയമ്പത്തൂരിൽ നിന്നാണ് ഇയാളെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. പെരിന്തല്‍മണ്ണ പൊലീസ് ആണ് പോക്‌സോ കേസില്‍ ഇയാളെ അറസ്റ്റ് ചെയ്‌തത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.