മലപ്പുറം: അരകിലോ കഞ്ചാവുമായി ഐക്കരപ്പടിയിൽ രണ്ടുപേർ പിടിയിൽ. ഐക്കരപ്പടി സിയാദ്(38), നീറാട് അബൂബക്കർ എന്ന ചന്ദന അബു( 52 ) എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഐക്കരപ്പടി കുറിയേടത്ത് നടന്ന പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇവർ സഞ്ചരിച്ച ഓട്ടോയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ആന്ധ്രയിൽ നിന്നും ഏജന്‍റ് വഴിയാണ് ഇവർ കഞ്ചാവ് എത്തിക്കുന്നത്. വർഷങ്ങളായി കഞ്ചാവ് വിതരണം നടത്തുന്ന ഇവർ നിരവധി കേസുകളിൽ പ്രതികളായിരുന്നു. പനമരത്ത് താമസിക്കുന്ന അബുബക്കർ കൊലക്കേസ് പ്രതികൂടിയാണ്. 2018ൽ വയനാട്ടിലെ വിഗ്രഹമോഷണ കേസിലും നിരവധി ചന്ദനമോഷണ കേസുകളിലും കഞ്ചാവ് കേസുകളിലും ഇയാൾ പ്രതിസ്ഥാനത്തുണ്ട്. അരീക്കോട് മാല പൊട്ടിക്കൽ കേസടക്കം നിരവധി കേസുകളിൽ സിയാദ് കോട്ടക്കലും പ്രതിയാണ്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
അരകിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ - കഞ്ചാവ് കേസ് മലപ്പുറം
ആന്ധ്രയിൽ നിന്നും ഏജന്‍റ് വഴിയാണ് ഇരുവരും കഞ്ചാവ് എത്തിച്ചിരുന്നത്. അറസ്റ്റു ചെയ്‌ത ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.