മലപ്പുറം: ജില്ലയിൽ പ്രതിദിനം കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്‌ടർ കെ. ഗോപാലകൃഷ്‌ണൻ. രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് ഗൗരവത്തോടെ കാണണം. രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ഒരു കാരണവശാലും ലംഘിക്കരുത്. ജനകീയ സഹകരണത്തോടെ മാത്രമെ ഈ മഹാമാരിക്കാലത്തെ അതിജീവിക്കാനാകൂവെന്നും ജില്ലാ കലക്‌ടർ ഓര്‍മിപ്പിച്ചു.
കൂടുതൽ വായിക്കാൻ: സംസ്ഥാനത്ത് 29,803 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
കൊവിഡ് വ്യാപനം തടയാനായി ഏര്‍പ്പെടുത്തിയ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ കര്‍ശനമായി നടപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പൊലീസിന്‍റെ നേതൃത്വത്തില്‍ പരിശോധനയും നിരീക്ഷണവും കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. അകാരണമായി വീടിനു പുറത്തിറങ്ങുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ക്വാറന്‍റൈൻ നിർദേശങ്ങള്‍ ലംഘിക്കുന്നതും അനുവദിക്കില്ല. വാര്‍ഡുതല ആര്‍.ആര്‍.ടികളുടെ നേതൃത്വത്തില്‍ ഇക്കാര്യം പരിശോധിക്കുന്നുണ്ട്. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഊർജിതമാക്കിയിട്ടുണ്ടെന്നും ജില്ലാ കലക്‌ടർ അറിയിച്ചു.
കൂടുതൽ വായിക്കാൻ: ആശങ്ക കനക്കുന്നു ; മലപ്പുറത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധന