ETV Bharat / state

മലപ്പുറത്ത് കെ.സുധാകരന്‍റെ പരിപാടിയിലേക്ക് പ്രതിഷേധ മാർച്ച്; സംഘർഷം - ധീരജ് കൊലപാതകം

സുധാകരനെതിരെ മുദ്രാവാക്യം വിളികളുയർന്നതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരും സംഘടിച്ചെത്തി തിരികെ മുദ്രാവാക്യം വിളിച്ചു. രണ്ട് വിഭാഗവും പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതോടെ സംഘർഷാവസ്ഥ വഷളായി. പൊലീസ് ഇടപെട്ട് ഇരു വിഭാഗം പ്രവർത്തകരെയും മാറ്റി.

dheeraj murder protest march against K Sudhakaran program  malappuram cpm congress clash  dheeraj murder  ധീരജ് കൊലപാതകം  കെ.സുധാകരന്‍റെ പരിപാടിയിലേക്ക് പ്രതിഷേധ മാർച്ച്
മലപ്പുറത്ത് കെ.സുധാകരന്‍റെ പരിപാടിയിലേക്ക് ഇടതു പ്രവർത്തകരുടെ പ്രതിഷേധ മാർച്ച്
author img

By

Published : Jan 10, 2022, 10:30 PM IST

മലപ്പുറം: മലപ്പുറത്ത് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പങ്കെടുത്ത കോൺഗ്രസ് മേഖല കൺവൻഷനിലേക്ക്‌ എസ്എഫ്ഐ, ഡിവൈഎഫ്ഐ, സിപിഎം പ്രവർത്തകരുടെ പ്രതിഷേധ മാർച്ച്. ആദ്യം എസ്എഫ്ഐ പ്രവർത്തകരാണ് പ്രതിഷേധവുമായെത്തിയത്. ഇത് സ്ഥലത്ത് സംഘർഷാവസ്ഥയ്ക്ക് കാരണമായി. പൊലീസ് ഇടപെടലിനെ തുടർന്ന് പ്രതിഷേധക്കാർ പിരിഞ്ഞുപോയി.

മലപ്പുറത്ത് കെ.സുധാകരന്‍റെ പരിപാടിയിലേക്ക് ഇടതു പ്രവർത്തകരുടെ പ്രതിഷേധ മാർച്ച്

പിന്നാലെ ഡിവൈഎഫ്ഐ-സിപിഎം പ്രവർത്തകർ പ്രതിഷേധവുമായെത്തി. സുധാകരനെതിരെ മുദ്രാവാക്യം വിളികളുയർന്നതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരും സംഘടിച്ചെത്തി തിരികെ മുദ്രാവാക്യം വിളിച്ചു.

രണ്ട് വിഭാഗവും പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതോടെ സംഘർഷാവസ്ഥ വഷളായി. പൊലീസ് ഇടപെട്ട് ഇരു വിഭാഗം പ്രവർത്തകരെയും മാറ്റി. മലപ്പുറം ഡിവൈ.എസ്‌.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.

Also Read: ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദക്ക് കൊവിഡ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.