മലപ്പുറം: ജനകീയ പങ്കാളിത്തതോടെ മാത്രമാണ് ശരിയായ വികസനം യാഥാർഥ്യമാകുന്നതെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ. അകമ്പാടത്ത് മുൻ ആരോഗ്യ മന്ത്രി എ.സി. ഷൺമുഖദാസിന്‍റെ പേരിൽ ആരംഭിച്ച എ.സി.എസ് ആശുപത്രി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം ഉൾപ്പെടെ വിവിധ മേഖലകളിൽ വികസന കുതിപ്പ് ഉണ്ടാക്കാൻ സാധിച്ചത് ജനകീയ പങ്കാളിത്തതോടെയാണ്. ചാലിയാർ പഞ്ചായത്തിൽ ഉൾപ്പെടെ നിരവധി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ അനുവദിച്ചത് എ.സി.ഷൺമുഖദാസ് മന്ത്രിയായിരുന്ന കാലത്താണെന്നും അദ്ദേഹം പറഞ്ഞു. മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. മലയോര മേഖലയിലേക്ക് കെ.എസ്.ആർ.ടി.സി വെട്ടി കുറച്ച സർവീസുകൾ പുനരാംഭിക്കണമെന്നും പുതിയ സർവീസുകൾ ആരംഭിക്കണമെന്നും കാണിച്ച് പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ നിവേദനവും നൽകി.
ശരിയായ വികസനം ജനകീയ പങ്കാളിത്തതോടെ മാത്രമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ - മലപ്പുറം
അകമ്പാടത്ത് മുൻ ആരോഗ്യ മന്ത്രി എ.സി.ഷൺമുഖദാസിന്‍റെ പേരിൽ ആരംഭിച്ച എ.സി.എസ് ആശുപത്രിയുടെ ഉദ്ഘാടനം മന്ത്രി എ.കെ.ശശീന്ദ്രൻ നിര്‍വഹിച്ചു.