മലപ്പുറം: വിവാഹ വാഗ്‌ദാനം നൽകി ദളിത് യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിയെ പിടികൂടി. മക്കരപ്പറമ്പ് സ്വദേശി ഫെബിനാണ് പിടിയിലായത്. പ്രതിയെ മഞ്ചേരി എസ്‌സി-എസ്‌ടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. പെരിന്തൽമണ്ണ എ.എസ്. പി ഹേമലതയുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. ഈ വർഷം മാർച്ച് മുതൽ യുവതി താമസിക്കുന്ന വീട്ടിലെത്തി പലതവണ ലൈംഗികമായി പീഡിപ്പിക്കുകയും ഇവർ ഗർഭിണിയാണെന്ന് അറിയിച്ചപ്പോൾ പ്രതി നിർബന്ധിച്ച് ഗർഭം അലസിപ്പിക്കാൻ ശ്രമിക്കുകയും ചെയ്‌തു. തുടർന്ന് അവശനിലയിലായ യുവതിയെ സമീപവാസികൾ ആശുപത്രിയിൽ എത്തിക്കുകയാണ് ചെയ്‌തത്. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി മങ്കട പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തു. നിരവധി യുവജന സംഘടങ്ങൾ പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് സമരങ്ങർ നടത്തിയിരുന്നു.
വിവാഹ വാഗ്‌ദാനം നൽകി ദളിത് യുവതിയെ പീഡിപ്പിച്ച പ്രതി പിടിയിൽ - molesting Dalit woman
മക്കരപ്പറമ്പ് സ്വദേശി ഫെബിനാണ് പിടിയിലായത്. പ്രതിയെ മഞ്ചേരി എസ്‌സി-എസ്‌ടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു