മലപ്പുറം: റോഡിന് കുറുകെ ചാടിയ പുള്ളിമാൻ ബൈക്കിടിച്ച് ചത്തു. നിലമ്പൂർ മൈലാടി റോഡിൽ ആണ് സംഭവം. പുള്ളിമാനെ ഇടിച്ച് മറിഞ്ഞ ബൈക്കിലെ യാത്രക്കാരൻ ചരളക്കോടൻ അനീസിന് പരിക്കേറ്റു. മൈലാടി - നിലമ്പൂർ റോഡിൽ മൈലാടി പാലത്തിനും വെളിയംതോടിനും ഇടയിലാണ് അപകടം. പുള്ളിമാൻ ബൈക്കിന് മുന്നിലേക്ക് ചാടിയതോടെ നിയന്ത്രണം വിട്ട ബൈക്ക് മാനിനെ ഇടിച്ച് മറിയുകയായിരുന്നു. പരിക്കേറ്റ ഇയാളെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒന്നര വയസുള്ള പുള്ളിമാനാണ് മരിച്ചത്. പോസ്‌റ്റ്‌മോർട്ടം നടത്തിയ ശേഷമാകും പുള്ളിമാനിനെ സംസ്കരിക്കുക.
ബൈക്കിടിച്ച് പുള്ളിമാൻ ചത്തു; ബൈക്ക് യാത്രികന് പരിക്ക് - malappuram mailadi road
മൈലാടി - നിലമ്പൂർ റോഡിൽ മൈലാടി പാലത്തിനും വെളിയംതോടിനും ഇടയിലാണ് അപകടം.