ETV Bharat / state

കൂട്ടം തെറ്റിയ പുള്ളിമാൻ കുട്ടി വനപാലകരുടെ പരിലാളനയിൽ - deer care of forest rangers

പൊക്കോട് റിസർവ് വനത്തിലെ തണ്ണിപ്പൊയിലിൽ ബുധനാഴ്ച്ച പുലർച്ചെ ടാപ്പിങ് തൊഴിലാളികളാണ് മാൻകുട്ടിയെ കണ്ടത്.

പുള്ളിമാൻ കുട്ടി വനപാലകരുടെ പരിലാളനയിൽ  ഒറ്റപ്പെട്ട നിലയിൽ കാട്ടിൽ നിന്ന് കണ്ടെത്തിയ പുള്ളിമാൻ കുട്ടി വനപാലകരുടെ പരിലാളനയിൽ  പുള്ളിമാൻ  മലപ്പുറം  deer  deer care of forest rangers  forest rangers
ഒറ്റപ്പെട്ട നിലയിൽ കാട്ടിൽ നിന്ന് കണ്ടെത്തിയ പുള്ളിമാൻ കുട്ടി വനപാലകരുടെ പരിലാളനയിൽ
author img

By

Published : Oct 22, 2020, 12:12 PM IST

Updated : Oct 22, 2020, 12:36 PM IST

മലപ്പുറം: കൂട്ടം തെറ്റി ഒറ്റപ്പെട്ട നിലയിൽ കാട്ടിൽ നിന്നും കണ്ടെത്തിയ പുള്ളിമാൻ കുട്ടി വനപാലകരുടെ പരിലാളനയിൽ. പൊക്കോട് റിസർവ് വനത്തിലെ തണ്ണിപ്പൊയിലിൽ ബുധനാഴ്ച്ച പുലർച്ചെ ടാപ്പിങ് തൊഴിലാളികളാണ് മാൻകുട്ടിയെ കണ്ടത്. തുടർന്ന് ചാലിയാർ പഞ്ചായത്ത് പ്രസിഡന്‍റ് പി.ടി.ഉസ്മാൻ ഫോറസ്റ്റ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.

കൂട്ടം തെറ്റിയ പുള്ളിമാൻ കുട്ടി വനപാലകരുടെ പരിലാളനയിൽ

തുടർന്ന് ഡെപ്യൂട്ടി റെയ്ഞ്ചറുടെ നേതൃത്വത്തിൽ വനപാലകരെത്തി മാൻകുട്ടിയെ എടവണ്ണ റെയ്ഞ്ചിലെ അകമ്പാടം ഫോറസ്റ്റ് സ്‌റ്റേഷനിലേക്ക് മാറ്റി. വെറ്ററിനറി ഡോക്ടറുടെ നിർദേശപ്രകാരം പാലും ഗ്ലൂക്കോസും ചേർത്ത മിശ്രിതം നൽകി ശുശ്രൂഷിച്ചു. പൂർണതോതിൽ ആരോഗ്യം വീണ്ടെടുത്താൽ വനത്തിലേക്ക് വിടുമെന്ന് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എ.കെ.ജയരാജ് പറഞ്ഞു.

Last Updated : Oct 22, 2020, 12:36 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.