മലപ്പുറം: രാമായണ മാസത്തോടനുബന്ധിച്ച് ഡി സി ബുക്‌സ് സംഘടിപ്പിച്ച രാമായണ പ്രശ്‌നോത്തരിയിൽ വിജയികളായി വളാഞ്ചേരി ആതവനാട് കെകെഎസ്‌എം ഇസ്ലാമിക് ആൻഡ് ആർട്‌സ് വാഫി കോളജിലെ വിദ്യാർഥികൾ. മുഹമ്മദ് ജാബിര്‍, മുഹമ്മദ് ബാസിത് എന്നിവരാണ് വിജയികൾ.
ചെറുപ്പം മുതലേ ഇതിഹാസത്തെ കുറിച്ച് അറിയാം. പ്രധാന മതങ്ങളെ കുറിച്ചുള്ള ഭാഗങ്ങൾ ഞങ്ങൾക്ക് പഠിക്കാനുണ്ട്. പ്രത്യേകിച്ച്, ഹിന്ദുയിസം, ബുദ്ധിസം, ജൈനിസം, സിഖിസം തുടങ്ങിയവ. വിദേശ മതങ്ങളെ കുറിച്ചും ഞങ്ങള്‍ പഠിക്കുന്നുണ്ട്. രാമായണത്തെ കുറിച്ചും ഹിന്ദുമതത്തെ കുറിച്ചും ആഴത്തിൽ വായിക്കാനും പഠിക്കാനും തുടങ്ങിയത് കോളജിൽ ചേർന്നതോടെയാണ് വിദ്യാർഥികൾ പറഞ്ഞു.
വിശാലമായ കോളേജ് ലൈബ്രറി വായനയ്‌ക്ക് സഹായമായെന്നും മുഹമ്മദ് ജാബിര്‍ പറഞ്ഞു. രാമായണം ഉള്‍പ്പടെ മറ്റ് മതഗ്രന്ഥങ്ങള്‍ വായിക്കുന്നതും പഠിക്കുന്നതും മറ്റ് വിശ്വാസങ്ങളോടുള്ള ആദരവ് വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നും ജാബിര്‍ പറഞ്ഞു.