മലപ്പുറം: സൈബർ സുരക്ഷാ ബോധവൽക്കരണവുമായി ക്രിസാലിസ് ട്വന്‍റി-20 സംഘടിപ്പിച്ചു. മലപ്പുറം ജില്ലാ പൊലീസ് സൈബർ വിഭാഗത്തിന്‍റെ നേതൃത്വത്തിൽ സ്‌കൂൾ, കോളജ് വിദ്യാർഥികൾക്കായാണ് പരിപാടി സംഘടിപ്പിച്ചത്. കേരള പൊലീസിന്‍റെ ഇയർ ഓഫ് സൈബർ പൊലീസിങ് പദ്ധതിയുടെ ഭാഗമായാണ് സൈബർ സുരക്ഷാ സെമിനാർ നടത്തിയത്.
മലപ്പുറം ലോഞ്ചിൽ സംഘടിപ്പിച്ച പരിപാടി എംഎൽഎ പി. ഉബൈദുള്ള ഉദ്ഘാടനം ചെയ്‌തു. ജില്ലാ പൊലീസ് മേധാവി യു. അബ്‌ദുൾ കരീം വിദ്യാർഥികൾക്ക് ക്ലാസെടുത്തു. സൈബർ സുരക്ഷയെക്കുറിച്ച് വ്യക്തമായ അവബോധം വിദ്യാർഥികളിലും അധ്യാപകരിലും രക്ഷിതാക്കളിലും ഉണ്ടാക്കിയെടുക്കുകയാണ് ക്രിസാലിസ് ലക്ഷ്യമിടുന്നത്. 42 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി 1200 ലധികം വിദ്യാർഥികൾ സെമിനാറിൽ പങ്കെടുത്തു.