ETV Bharat / state

പാലിയേറ്റീവ് യൂണിറ്റുകൾ പ്രതിസന്ധിയിൽ

വീടുകളിൽ നിന്നും ലഭിക്കുന്ന പിരിവുകളും വ്യാപാര സ്ഥാപനങ്ങളിൽ നിക്ഷേപിച്ചിരിക്കുന്ന ബോക്‌സുകളിൽ നിന്ന് ലഭിക്കുന്ന പിരിവുമാണ് പ്രധാനമായും പാലിയേറ്റിവ് യൂണിറ്റുകളുടെ പ്രവർത്തന ഫണ്ട്. എന്നാൽ ലോക്‌ഡൗണിൽ വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞതും, കുടുംബങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയതുമാണ് തിരിച്ചടിക്ക് കാരണമായത്

മലപ്പുറം  പാലിയേറ്റീവ് യൂണിറ്റുകൾ  പ്രതിസന്ധി  പി.വി.അൻവർ എം.എൽ.എ  ചിലവ്
പാലിയേറ്റീവ് യൂണിറ്റുകൾ പ്രതിസന്ധിയിൽ
author img

By

Published : Apr 11, 2020, 6:11 PM IST

മലപ്പുറം: ജില്ലയിലെ പാലിയേറ്റീവ് യൂണിറ്റുകൾ പ്രതിസന്ധിയിൽ. വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുന്നതും വീടുകളിൽ നിന്നുള്ള സഹായം കുറഞ്ഞതും പ്രതിസന്ധി രൂക്ഷമാക്കുന്നു. സർക്കാർ തലത്തിൽ ഇടപെടലുകൾ ഉണ്ടാകുമെന്നും സൻമനസുള്ളവർ കൂടുതൽ സഹായവുമായി രംഗത്ത് വരണമെന്നും പി.വി.അൻവർ എം.എൽ.എ അഭ്യർഥിച്ചു. കൊവിഡ് 19ൽ വലിയ പ്രതിസന്ധിയാണ് പാലിയേറ്റീവ് യൂണിറ്റുകൾ നേരിടുന്നതെന്ന് പി.വി.അൻവർ എം.എൽ.എ പറഞ്ഞു. സർക്കാർ തലത്തിൽ ഈ കാര്യങ്ങൾ ചർച്ച ചെയ്തു വരുന്നുവെന്നും ഒരു കാരണവശാലും പാലിയേറ്റിവ്‌ യൂണിറ്റുകളുടെ പ്രവർത്തനം തടസപ്പെടാൻ ഇടയാകരുതെന്നും കാരുണ്യ മനസുള്ളവർ ഈ സമയത്ത് കൂടുതൽ സഹായം നൽകാൻ മുന്നോട്ട് വരണമെന്നും എം.എൽ.എ അഭ്യർത്ഥിച്ചു.

പാലിയേറ്റീവ് യൂണിറ്റുകൾ പ്രതിസന്ധിയിൽ

ജില്ലയിൽ 100 ഓളം പാലിയേറ്റീവ് യൂണിറ്റുകളാണ് പ്രവർത്തിച്ചു വരുന്നത്. വീടുകളിൽ നിന്നും ലഭിക്കുന്ന പിരിവുകളും വ്യാപാര സ്ഥാപനങ്ങളിൽ നിക്ഷേപിച്ചിരിക്കുന്ന ബോക്‌സുകളിൽ നിന്ന് ലഭിക്കുന്ന പിരിവുമാണ് പ്രധാനമായും പാലിയേറ്റിവ് യൂണിറ്റുകളുടെ പ്രവർത്തന ഫണ്ട്. ഓരോ പഞ്ചായത്തിലും 200 മുതൽ 300 രോഗികൾക്ക് വരെ പാലിയേറ്റിവിൻ്റെ സഹായം ലഭിച്ചു വരുന്നു. ഇവരുടെ ആരുടെയും ചികിത്സയും മരുന്നും മുടക്കാൻ കഴിയില്ലെന്ന് ചാലിയാർ പാലിയേറ്റീവ് യൂണിറ്റിലെ റഷീദ് പറയുന്നു. ഓരോ മാസവും പ്രവർത്തനത്തിനായി ഒന്നര മുതൽ 2 ലക്ഷം രൂപ വരെ ചിലവ് വരും. ഇതിന് ആവശ്യമായ പണം മുടക്കമില്ലാതെ ലഭിച്ചിരുന്നു. എന്നാൽ ലോക്‌ഡൗണിൽ വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞതും, കുടുംബങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയതുമാണ് തിരിച്ചടിയായതെന്നും റഷീദ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.