മലപ്പുറം: മുഖ്യമന്ത്രി ജനങ്ങളിൽ നിന്നും ഒളിച്ചോടുന്നു എന്നത് സത്യവിരുദ്ധമായ ആക്ഷേപമാണന്നും കേരളത്തിലെ എല്ലാ ഭരണപരമായ കാര്യങ്ങൾക്കും അദ്ദേഹം നേതൃത്വം വഹിക്കുന്നുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ.
സംസ്ഥാന രാഷ്ട്രീയത്തിൻ്റെ നേതൃത്വം വഹിക്കുന്നത് മുഖ്യമന്ത്രി തന്നെയാണന്നും മുഖ്യമന്ത്രിയുടെ ചിത്രങ്ങൾ തെരഞ്ഞെടുപ്പുകളിൽ ഉപയോഗിക്കുന്നില്ല എന്നത് ഇടതു പക്ഷത്തോടുള്ള എതിർപ്പിൻ്റെ ഭാഗമായി ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണെന്നും അദേഹം പറഞ്ഞു.
ഇഡിയുടെ ചോദ്യം ചെയ്യലിൽ നിന്നും രവീന്ദ്രൻ ഒഴിഞ്ഞു മാറുന്നില്ല. രോഗം വന്നാൽ ചികിത്സിക്കണം. രോഗം മാറിയാൽ രവീന്ദ്രൻ ഇഡിക്ക് മുമ്പിൽ ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും അദേഹം പറഞ്ഞു. നിലവിൽ ഉയരുന്ന ആരോപണങ്ങൾ പാർട്ടിയുടെ പ്രതിച്ഛായ നശിപ്പിക്കാൻ ശ്രമിക്കുന്നവരുടെ കള്ള പ്രചാരണത്തിന്‍റെ ഭാഗമാണെന്നും അതിനു വില കൊടുക്കേണ്ടതില്ലെന്നും വിജയരാഘവൻ പെരിന്തൽമണ്ണയിൽ പറഞ്ഞു.