ETV Bharat / state

പ്രളയ ധനസഹായം അട്ടിമറിച്ചെന്നാരോപിച്ച് തഹസില്‍ദാരെ ഉപരോധിച്ചു

നിലമ്പൂർ തഹസിൽദാരെ സി.പി.എം എടക്കര ഏരിയാ കമ്മറ്റി പ്രവര്‍ത്തകരാണ് ഉപരോധിച്ചത്. സര്‍ക്കാരിന്‍റെ പ്രതിച്ഛായ മോശമാക്കിയെന്നും ആരോപണം

പ്രളയ ധനസഹായം അട്ടിമറിച്ചെന്നാരോപിച്ച് തഹസില്‍ദാരെ ഉപരോധിച്ചു  മലപ്പുറം  പ്രളയ ധനസഹായം  സി.പി.എം എടക്കര ഏരിയാ കമ്മറ്റി  Cpm Edakkara committee alleged that Revenue officials denied to give flood funding  flood
പ്രളയ ധനസഹായം അട്ടിമറിച്ചെന്നാരോപിച്ച് തഹസില്‍ദാരെ ഉപരോധിച്ചു
author img

By

Published : Dec 11, 2019, 9:33 PM IST

മലപ്പുറം:പ്രളയ ദുരന്തബാധിതർക്കുള്ള അടിയന്തര ധന സഹായം റവന്യൂ ഉദ്യോഗസ്ഥർ അട്ടിമറിച്ചുവെന്നാരോപിച്ച് സി.പി.എം എടക്കര ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ നിലമ്പൂർ തഹസിൽദാരെ ഉപരോധിച്ചു. എടക്കര ഏരിയാ കമ്മറ്റിക്ക് കീഴിലെ 5 പഞ്ചായത്തുകളിലെ സി.പി.എം ജനപ്രതിനിധികളും ഉപരോധത്തിൽ പങ്കെടുത്തു. സർക്കാർ പ്രഖ്യാപിച്ച ധനസഹായം അർഹര്‍ക്ക് നല്‍കുന്നതില്‍ തഹസിൽദാർ ഉൾപ്പടെയുള്ള റവന്യൂ ഉദ്യോഗസ്ഥർ അലംഭാവം കാട്ടിയെന്നും ചിലരുടെ ഒത്താശയോടെ ഉദ്യോഗസ്ഥർ സര്‍ക്കാരിന്‍റെ പ്രതിച്ഛായ മോശമാക്കിയെന്നും സമരക്കാർ പറഞ്ഞു. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച വന്നിട്ടില്ലെന്ന് തഹസിൽദാർ സുഭാഷ് ചന്ദ്ര ബോസ് പറഞ്ഞെങ്കിലും സമരക്കാര്‍ ഉപരോധം അവസാനിപ്പിച്ചില്ല. ക്യാമ്പുകളിൽ കഴിഞ്ഞിരുന്നവര്‍ക്ക് സാമ്പത്തിക സഹായം വിതരണം നല്‍കുന്നതില്‍ റവന്യൂ വകുപ്പ് വീഴ്ച വരുത്തിയെന്നും സമരക്കാര്‍ ആരോപിച്ചു. ക്യാമ്പിൽ കഴിയാതെ ബന്ധുവീടുകളിൽ താമസിച്ചവരെ പട്ടികയിൽ നിന്നും ഒഴിവാക്കിയ ഉദ്യോഗസ്ഥ നടപടിയും ഇവര്‍ ചോദ്യം ചെയ്തു.

പ്രളയ ധനസഹായം അട്ടിമറിച്ചെന്നാരോപിച്ച് തഹസില്‍ദാരെ ഉപരോധിച്ചു

ഇനിയും ദുരിതാശ്വാസ സഹായം ലഭിക്കാത്തവർക്കായി അടുത്ത ബുധൻ ,വ്യാഴം ദിവസങ്ങളിലായി അദാലത്ത് നടത്തുമെന്ന് തഹസിൽദാർ ഉറപ്പ് നൽകിയതോടെയാണ് സമരം അവസാനിച്ചത്. ഇപ്പോള്‍ പ്രളയ ധനസഹായ വിവരങ്ങള്‍ റീ ബിൽഡ് കേരള എന്ന മൊബൈൽ ആപ്പിലേക്കാണ് നല്‍കേണ്ടതെന്നും അതുവഴി അര്‍ഹരായവര്‍ക്ക് തുക അവരുടെ അക്കൗണ്ടിലേക്ക് എത്തുമെന്നും തഹസില്‍ദാര്‍ പറഞ്ഞു. പുതിയതായി 4000 പേർക്ക് കൂടി 10,000 രൂപയുടെ ധനസഹായം എത്തിയിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ അവരുടെ അക്കൗണ്ടിലേക്ക് പണം എത്തുമെന്നും അദ്ദേഹം അറിയിച്ചു.

Intro:പ്രളയ ദുരന്തബാധിതർക്കുള്ള അടിയന്തര സഹായം, റവന്യൂ ഉദ്യോഗർ അട്ടിമറിക്കുന്നുവെന്നാരോപിച്ച് സി.പി.എം എടക്കര ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ നിലമ്പൂർ തഹസിൽദാരെ ഉപരോധിച്ചു,Body:പ്രളയ ദുരന്തബാധിതർക്കുള്ള അടിയന്തര സഹായം, റവന്യൂ ഉദ്യോഗർ അട്ടിമറിക്കുന്നുവെന്നാരോപിച്ച് സി.പി.എം എടക്കര ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ നിലമ്പൂർ തഹസിൽദാരെ ഉപരോധിച്ചു, എടക്കര ഏരിയാ കമ്മറ്റിക്ക് കീഴിലെ 5 പഞ്ചായത്തുകളിലെ സി.പി.എം ജനപ്രതിനിധികളും ഉപരോധത്തിൽ പങ്കെടുത്തു, സർക്കാർ പ്രഖ്യാപിച്ച ധനസഹായം അർഹരിലെത്തിക്കുന്നതിൽ തഹസിൽദാർ ഉൾപ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥർ അലംഭാവം കാട്ടുകയാണെന്നും, സർക്കാറിനെയും, എം.എൽ.എയു.മോശക്കാരായി കാണിക്കാൻ ചിലരുടെ ഒത്താശയോടെ റവന്യൂ ഉദ്യോഗസ്ഥർ പെരുമാറുകയാണെന്നും സമരക്കാർ ആരോപിച്ചു, എന്നാൽ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച്ച വന്നിട്ടില്ലെന്ന് തഹസിൽദാർ സുഭാഷ് ചന്ദ്ര ബോസ് പറഞ്ഞെക്കിലും സമരക്കാർ വഴക്കിയല്ല, പ്രളയത്തെ തുടർന്ന് ക്യാമ്പുകളിൽ കഴിഞ്ഞിരുന്ന മുഴുവൻ പേർക്കും സാമ്പത്തിക സഹായം വിതരണം ചെയ്യുന്നതിൽ റവന്യൂ വകുപ്പ് കാണിച്ച് വീഴ്ച്ചയാണ് ധനസഹായ വിതരണത്തിന് കാലതാമസം വരുത്തിയതെന്നും സമരക്കാർ പറഞ്ഞു, ധനസഹായം ഉടൻ വിതരണം നടത്തണമെന്നും സർവ്വേയിൽ ഉൾപ്പെട്ടിട്ടും സഹായം ലഭിക്കാത്തവർക്ക് ഉടൻ സഹായം കൈമാറണം, ക്യാമ്പിൽ കഴിയാതെ ബന്ധുവീടുകളിൽ താമസിച്ചവരെ പട്ടികയിൽ നിന്നും ഒഴിവാക്കിയ ഉദ്യോഗസ്ഥ നടപടിയെയും ഇവർ ചോദ്യം ചെയ്യതു, എന്നാൽ സക്കാർ നിർദ്ദേശപ്രകാരമാണ് എല്ലാ കാര്യങ്ങളും നടന്നു വരുന്നതെന്ന് തഹസിൽദാർ പറഞ്ഞു., 10.30 ന് ആരംഭിച്ച ഉപരോധം 12.30 തോടെയാണ്. താൽക്കാലികമായി പ്രശ്ന പരിഹാരമായത്., ഇനിയും ദുരിതാശ്വാസ സഹായം ലഭിക്കാത്തവർക്കായി അടുത്ത ' ബുധൻ വ്യാഴം ദിവസങ്ങളിലായി അദാലത്ത് നടത്താൻ തഹസിൽദാർ ഉറപ്പ് നൽകിയതായി സി.പി.എം എടക്കര ഏരിയാ സെക്രട്ടറി ടി.രവീന്ദ്രൻ പറഞ്ഞു, മുൻപ് താലൂക്ക് ഓഫീസിൽ നിന്നും നേരിട്ടാണ് ധനസഹായ വിതരണം നടത്തിയിരുന്നതെന്നും, എന്നാൽ ഇപ്പോൾ അതാത് സമയത്ത് വിവരങ്ങൾ റി ബിൽഡ് കേരള എന്ന മൊബൈൽ ആപ്പിലേക്ക് നൽകുകയാണ് ചെയുന്നത്, ഓരോ ത്തർക്കും അവരുടെ അക്കൗണ്ടിലേക്കാണ് തുക ലഭിക്കുന്നതെന്നും തഹസിൽദാർ സുഭാഷ് ചന്ദ്ര ബോസ് പറഞ്ഞു, പുതിയതായി 4000 പേർക്കു കൂടി 10,000 രൂപയുടെ ധനസഹായം എത്തിയിട്ടുണ്ട് രണ്ട് ദിവസത്തിനുള്ളിൽ അവരുടെ അക്കൗണ്ടിലേക്ക് പണം എത്തും സമരത്തിന് എം ആർ ജയചന്ദ്രർ, പഞ്ചായത്ത് പ്രസിഡൻറും മാരായ ഇ.കെ.സുകു, സി.ടി.രാധാമണി, വൈസ് പ്രസിഡന്റും മാരായ എ.ടി. റെജി, പി.ടി. സാവിത്രി, വത്സല അരവിന്ദൻ, ലോക്കൽ സെക്രട്ടറിമാരായ, ഇ.കെ.ഷാനവാസ്, സഹീർ, വി.വിനയചന്ദ്രൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകിConclusion:Etv
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.