ETV Bharat / state

കൊവിഡ് വൊളണ്ടിയറെ ടാക്‌സി ഡ്രൈവർമാർ കൂട്ടം ചേർന്ന് അക്രമിച്ചു - taxi drivers attacked covid volunteer

പെരുവള്ളൂരിൽ ക്വാറന്‍റൈനിൽ കഴിയുന്നവരെ പഞ്ചായത്ത് വാഹനത്തിൽ കൊണ്ടുപോകുമ്പോഴാണ് വ്യാജ ടാക്‌സിയെന്നാരാപിച്ച് ടാക്‌സി ഡ്രൈവർമാർ കൂട്ടം ചേർന്ന് അക്രമണം നടത്തിയത്.

കൊവിഡ് വാളന്‍റിയർ  ടാക്‌സി ഡ്രൈവർമാർ  ആക്രമണം  പെരുവള്ളൂർ  ആരോഗ്യപ്രവർത്തകനെ കൂട്ടം ചേർന്ന് മർദിച്ചു  തിരൂരങ്ങാടി  Covid volunteer  peruvalloor attack  taxi drivers attacked covid volunteer  corona worker malappuram
കൊവിഡ് വാളന്‍റിയറെ ടാക്‌സി ഡ്രൈവർമാർ കൂട്ടം ചേർന്ന് അക്രമിച്ചു
author img

By

Published : Jul 23, 2020, 1:09 PM IST

Updated : Jul 23, 2020, 2:23 PM IST

മലപ്പുറം: പെരുവള്ളൂരിൽ ആരോഗ്യപ്രവർത്തകനെ കൂട്ടം ചേർന്ന് മർദിച്ചതായി പരാതി. കൊവിഡ് വൊളണ്ടിയറായി സൗജന്യ സേവനം നടത്തുന്ന മുഹമ്മദ് ഷാഫിയെയാണ് ടാക്‌സി ഡ്രൈവർമാർ കൂട്ടം ചേർന്ന് അക്രമിച്ചത്. പെരുവള്ളൂരിൽ ക്വാറന്‍റൈനിൽ കഴിയുന്നവരെ പഞ്ചായത്ത് വാഹനത്തിൽ കൊവിഡ് പരിശോധനയ്‌ക്ക് കൊണ്ടുപോകവെയാണ് സംഭവം.

ക്വാറന്‍റൈനിൽ കഴിയുന്നവരെ പരിശോധനയ്‌ക്ക് കൊണ്ടുപോകവെ കൊവിഡ് വൊളണ്ടിയറെ അക്രമിച്ചു

പഞ്ചായത്ത് ഏർപ്പെടുത്തിയ വാഹനത്തിന്‍റെ ഡ്രൈവറായിരുന്നു ഷാഫി. ക്വാറന്‍റൈനിലുള്ളവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് വ്യാജ ടാക്‌സിയെന്നാരാപിച്ച് ക്രൂരമായി മർദിച്ചത്. ചെമ്മാട്ടെ ടാക്‌സി ഡ്രൈവർമാരാണ് ആക്രമണത്തിന് പിന്നിൽ. സംഭവത്തെ അതീവ ഗൗരവത്തോടെ കാണുന്നതായി ആരോഗ്യ വകുപ്പും അറിയിച്ചു. ആക്രമിച്ചവർക്കെതിരെ ശക്തമായ നിയമ നടപടി സീകരിക്കണമെന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ആവശ്യപ്പെട്ടിട്ടുണ്ട്. സംഘത്തിനെതിരെ തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിൽ പഞ്ചായത്ത്‌ അധികൃതർ പരാതി നൽകി.

Last Updated : Jul 23, 2020, 2:23 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.