ETV Bharat / state

മലപ്പുറത്ത് 14 കൊവിഡ് രോഗികൾ കൂടി

നിലവിൽ മഞ്ചേരി മെഡിക്കൽ കോളേജിൽ 163 പേരാണ് കൊവിഡ് ചികിൽസയിൽ കഴിയുന്നത്.

Malappuram  covid  corona virus  covid updates from malappuram  കൊവിഡ്  കൊവിഡ് മലപ്പുറം അപ്‌ഡേറ്റ്സ്  കൊറോണ വൈറസ്  കൊറോണ വൈറസ്
മലപ്പുറത്ത് 14 കൊവിഡ് രോഗികൾ കൂടി
author img

By

Published : Jun 8, 2020, 7:38 PM IST

മലപ്പുറം: ജില്ലയില്‍ ഇന്ന് 14 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിവിധ വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയ 12 പേര്‍ക്കും ചെന്നൈ, ബെംഗളുരുവില്‍ എന്നിവിടങ്ങളിൽ നിന്നെത്തിയ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ ചികിത്സയിലാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇവര്‍ക്കു പുറമെ മഞ്ചേരിയില്‍ ഐസൊലേഷനിലുള്ള തിരുവനന്തപുരം സ്വദേശിക്കും ആലപ്പുഴ സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

മെയ് 26 ന് അബുദാബിയില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ കരിപ്പൂര്‍ വഴി തിരിച്ചെത്തിയ ആതവനാട് മാട്ടുമ്മല്‍ സ്വദേശി 34 കാരന്‍, തിരുനാവായ അനന്താവൂര്‍ സ്വദേശിനിയും ഗര്‍ഭിണിയുമായ 29 വയസുകാരി, മെയ് 21ന് ഖത്തറില്‍ നിന്ന് കണ്ണൂര്‍ വഴി എത്തിയ ചാലിയാര്‍ മൈലാടി എരഞ്ഞിമങ്ങാട് സ്വദേശി 32കാരന്‍, മെയ് 28ന് സലാലയില്‍ നിന്ന് കണ്ണൂര്‍ വഴി നാട്ടിലെത്തിയ വളവന്നൂര്‍ ചാലിബസാര്‍ സ്വദേശിയായ 35കാരന്‍ എന്നിവർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

മെയ് 27ന് ദുബായില്‍ നിന്ന് കരിപ്പൂര്‍ വഴി മാതാപിതാക്കള്‍ക്കൊപ്പമെത്തിയ കീഴാറ്റൂര്‍ പട്ടിക്കാട് ചുങ്കം സ്വദേശിനിയായ ആറ് വയസുകാരി, 27ന് തന്നെ ദുബായില്‍ നിന്ന് കരിപ്പൂര്‍ വഴി എത്തിയ പെരുമണ്ണക്ലാരി അടര്‍ശേരി സ്വദേശിയും ഗര്‍ഭിണിയുമായ 26 വയസുകാരി, മെയ് 29ന് ദുബായില്‍ നിന്ന് കൊച്ചി വഴി ജില്ലയിലെത്തിയ വള്ളിക്കുന്ന് കടലുണ്ടി നഗരം സ്വദേശിയും ഗര്‍ഭിണിയുമായ 29 വയസുകാരിക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ജൂണ്‍ മൂന്നിന് അബുദാബിയില്‍ നിന്ന് കരിപ്പൂര്‍ വഴി എത്തിയ മൂര്‍ക്കനാട് വടക്കുംപുറം സ്വദേശി 38കാരന്‍, ജൂണ്‍ രണ്ടിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴി എത്തിയ മങ്കട കൂട്ടില്‍ സ്വദേശി 41കാരന്‍, ജൂണ്‍ മൂന്നിന് ദുബായില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ തിരുനാവായ അനന്താവൂര്‍ ചേരൂലാല്‍ സ്വദേശിയായ 47കാരന്‍, ജൂണ്‍ നാലിന് അബുദാബിയില്‍ നിന്ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ തിരൂര്‍ കോട്ടുക്കല്ലിങ്ങല്‍ സ്വദേശിയായ 33കാരനും കൊവിഡ് സ്ഥിരീകരിച്ചവരിൽ പെടുന്നു.

ജൂണ്‍ മൂന്നിന് അബുദാബിയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പൊന്മുണ്ടം വൈലത്തൂര്‍ സ്വദേശി 24കാരന്‍, ബെംഗളുരുവില്‍ നിന്ന് സ്വകാര്യ വാഹനത്തില്‍ മെയ് 19ന് തിരിച്ചെത്തിയ പാണ്ടിക്കാട് ചെമ്പ്രശ്ശേരി സ്വദേശി 22കാരന്‍, ചെന്നൈയില്‍ നിന്ന് സ്വകാര്യ ബസില്‍ ജൂണ്‍ രണ്ടിന് എത്തിയ പെരുവെള്ളൂര്‍ പറമ്പില്‍പീടിക സ്വദേശി 22കാരനും ജില്ലയില്‍ പുതുതായി രോഗബാധ സ്ഥിരീകരിച്ചു.

ഇവരെക്കൂടാതെ ജൂണ്‍ മൂന്നിന് അബുദാബിയില്‍ നിന്ന് കരിപ്പൂരിലെത്തിയ തിരുവനന്തപുരം പുലിയൂര്‍കോണം സ്വദേശിയായ 56കാരന്‍, ആലപ്പുഴ കുമാരപുരം സ്വദേശി 50 വയസുകാരന്‍ എന്നിവര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരും മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലാണ്. രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.