മലപ്പുറം: നഗരസഭയിലെ ആദ്യഘട്ട കൊവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍റർ പ്രവർത്തന സജ്ജമായി. പെരിന്തൽമണ്ണ പിടിഎം ഗവ. കോളജിലെ വനിതാ ഹോസ്റ്റലിലാണ് സിഎഫ്എൽടിസി സജ്ജീകരിച്ചത്. 64 പേർക്കുള്ള കിടക്ക, ബെഡ് ഷീറ്റ്, തലയണ, ബക്കറ്റ്, കപ്പ്, തോർത്ത്, സോപ്പ് എന്നിവയും നേഴ്സിംഗ് സ്റ്റേഷൻ, ഡോക്ടർമാരുടെ മുറി, പാരാമെഡിക്കൽ ഡസ്‌ക്, വാളണ്ടിയർ സ്റ്റേഷൻ, ശുചീകരണ പ്രവർത്തകരുടെ മുറികൾ എന്നിങ്ങനെയുള്ള സജ്ജീകരണങ്ങളും ഇവിടെ പൂർത്തിയാക്കിയിട്ടുണ്ട്.
പിടിഎം ഗവ. കോളജ് ക്ലാസ് മുറികളിൽ 86 പേർക്കും ഐസ്എസ്എസ് സ്കൂളിൽ 175 പേർക്കും കിടക്കകളുൾപ്പടെയുള്ള സൗകര്യങ്ങൾ ഒരുക്കാൻ തീരുമാനിച്ചിട്ടുണ്ട്. ബാക്കിയുള്ളവ ആവശ്യാനുസരണം മൂന്നാം ഘട്ടമായി സജ്ജീകരിക്കും.